തൃശുര്‍
: മാലിക്
ബിന്‍ ദീനാര്‍ ഇസ്‌ലാമിക്
കോംപ്ലക്‌സ് മസ്ജിദ് അങ്കണത്തില്‍
നടന്ന അഖില കേരള ഖുര്‍ആന്‍
ഹിഫ്ള് പാരായണ മത്സരം സമാപിച്ചു.
വിശുദ്ധ
ഖുര്‍ആന്‍ മനപ്പാഠമാക്കിയ
വിദ്യാര്‍ത്ഥികളുടെ പാരായണ
മത്സരം ശ്രോതാക്കളുടെ കണ്ണും
മനവും നിറച്ചു. ശ്രുതിമധുരമായ
ആലാപന ശകലങ്ങള്‍ കൊണ്ട്
വിദ്യാര്‍ത്ഥികള്‍ സദസ്സ്യരെ
വിസ്മയിപ്പിച്ചു. മണ്ണും
വിണ്ണും തമ്മിലുള്ള സേതു
ബന്ധനം പോലെ ഖുര്‍ആന്‍ വചനങ്ങള്‍
ശ്രുതിയുടെ പുതിയ താളമായി.
പതിനൊന്ന്
വയസ്സ് പ്രായമെത്തിയവരുള്‍പ്പെടെ
ആറായിരത്തില്‍പരം സൂക്ത
ജാലങ്ങളില്‍ നിന്ന് ഓര്‍മയോടെ
പാരായണം ചെയ്തത് ശ്രോതാക്കള്‍
ഒരു നവ്യാനുഭവം പോലെ ആസ്വാദിച്ചു.
സമാപന സമ്മേളനം
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
പാണക്കാട് ഉദ്ഘാടനം ചെയ്തു.
ഹിഫ്‌ള്
മത്സരത്തില്‍ സീനിയര്‍
വിഭാഗത്തില്‍ നിന്ന് ദാറുല്‍
ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സ്‌ററി
വിദ്യാര്‍ത്ഥി ഷന്‍സീറലി,
ആലത്തൂര്‍
പടി ദര്‍സ് വിദ്യാര്‍ത്ഥി
മുഹമ്മദ് സുഹൈല്‍,
മുഹമ്മദ്
ഫൈസല്‍ സി.കെ
എന്നിവരും ജൂനിയര്‍ വിഭാഗത്തില്‍
നിന്ന് മര്‍ക്കസു റബ്ബാനിയ്യ
വിദ്യാര്‍ത്ഥി സയ്യിദ് ഉമറുല്‍
മുഖ്താര്‍, മുഹമ്മദ്
ഉബൈദുള്ള ഖാദിരി, മുഹമ്മദ്
മിസ്ബാഹ് എം.എസ്
എന്നിവരും യഥാക്രമം
ഒന്ന്,രണ്ട്,മൂന്ന്
സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
ജൂനിയര്‍
,സീനിയര്‍
വിഭാഗങ്ങളില്‍ നിന്ന് ഒന്നാം
സ്ഥാനം ലഭ്യമായവര്‍ക്ക്
അമ്പതിനായിരം രൂപ വീതവും
രണ്ടാം സ്ഥാനക്കാര്‍ക്ക്
ഇരുപത്തി അയ്യായിരം മൂന്നാം
സ്ഥാനക്കാര്‍ക്ക് പതിനായിരം
വീതവും നല്‍കി. സമാപന
സമ്മേളനത്തില്‍ ഡോ.
ബഹാഉദ്ധീന്‍
മുഹമ്മദ് നദ്‌വി (വൈസ്
ചാന്‍സിലര്‍-ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി)
ജി.എം
സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ
എന്നിവര്‍ വിവിധ വിഷയങ്ങളില്‍
മുഖ്യ പ്രഭാഷണം നടത്തി.
എ.എ
മുഹമ്മദ് ഫൈസി ഓണമ്പിള്ളി
ആമുഖ പ്രഭാഷണം നടത്തി.
ഈജിപ്ത് അല്‍
അസ്ഹര്‍ യൂണിവേഴ്‌സിറ്റി
ഖുര്‍ആന്‍ പാരായണ വിഭാഗം
ലക്ചറര്‍, ലോകപ്രശസ്ത
പണ്ഡിതനുമായ ശൈഖ് മുഹമ്മദ്
അല്‍ മുറൈജി മുഖ്യാതിഥി
ആയിരുന്നു. ഖുര്‍ആന്‍
പാരായണത്തിലെ സപ്ത ശൈലികള്‍
അവതരിപ്പിച്ചു കൊണ്ടുള്ള
അദ്ദേഹത്തിന്റ പാരായണം
ശ്രോതാക്കളെ ഖുര്‍ആന്‍
വചസ്സുകളുടെ മാസ്മരിക
സൗന്ദര്യത്തില്‍ ലയിപ്പിച്ചിരുത്തി.
സംഘാടക സമിതി
കണ്‍വീനര്‍ കെ.എസ്.എം.ബഷീര്‍
ചടങ്ങിന് കൃതജ്ഞത അര്‍പ്പിച്ചു.