തിരൂരങ്ങാടി
: SMF മലപ്പുറം
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച്
പ്രഖ്യാപിച്ച വിവിധ മഹല്ല്
പദ്ധതികളെകുറിച്ച് വിശദീകരിക്കുന്ന
ഏകദിന ശില്പശാല മെയ് 27
ന് തിങ്കളാഴ്ച
രാവിലെ 10 മണി
മുതല്‍ ദാറുല്‍ ഹുദാ
ഓഡിറ്റോറിയത്തില്‍ വെച്ച്
നടത്തപ്പെടും. സുന്ദൂഖ്
പലിശ രഹിത വായപാ നിധി,
ആശ്വാസ്,
ത്വിഫ്ല്,
കുരുന്നുകൂട്ടം
തുടങ്ങിയ പദ്ധതികള്‍
ശില്പശാലയില് അവതരിപ്പിക്കപ്പെടും.
ശില്പശാല
SMF ജില്ലാ
പ്രസിഡന്റ് സയ്യിദ് റശീദലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്യും. ഡോ.
ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി,
ചെമ്മുക്കന്‍
കുഞ്ഞാപ്പു ഹാജി, കെ.
എം സൈദലവി
ഹാജി, യു.
ശാഫി ഹാജി
എന്നിവര്‍ സംബന്ധിക്കും.
ഉച്ചക്ക് 2
മണിക്ക്
മദ്റസകള്‍ക്ക് ലഭ്യമാവുന്ന
വിവിധ ആനുകൂല്യങ്ങള്‍ എന്ന
വിഷയത്തില്‍ സുബൈര്‍
നെല്ലിക്കാപറമ്പ് ക്ലാസെടുക്കും.
ശില്പശാലയില്
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍
9961735498 എന്ന
നമ്പറില്‍ മുന്‍കൂട്ടി
രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.