ഹുദവീസ് അസോസിയേഷന്‍ (HADIYA) സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് പ്രസിഡന്റ്

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ് ഇസ്‌ലമിക് ആക്ടിവിറ്റീസ് (HADIYA) യുടെ 2013-15 വര്‍ഷത്തേക്കുള്ള പുതിയ പ്രവര്‍ത്തക സമിതിയെ തെഞ്ഞെടുത്തു. സയ്യിദ് ഫൈസല്‍ ഹുദവി തളിപ്പറമ്പ് (പ്രസിഡന്റ്), ഡോ.ഫൈസല്‍ ഹുദവി മാരിയാട്, സയ്യിദ് സൈനുല്‍ ആബിദീന്‍ ഹുദവി വല്ലപ്പുഴ (വൈസ്. പ്രസിഡന്റ്), സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ് (ജനറല്‍ സെക്രട്ടറി), ജഅ്ഫര്‍ ഹുദവി കുളത്തൂര്‍, സയ്യിദ് ബുര്‍ഹാന്‍ ഹുദവി കാസര്‍ഗോഡ് (ജോയന്റ് സെക്രട്ടറി), അന്‍വര്‍ സാദാത്ത് ഹുദവി പെരിന്തല്‍മണ്ണ (ട്രഷറര്‍), ഡോ.ജാബിര്‍ കെ.ടി ഹുദവി (മീഡിയ സെക്രട്ടറി), ജസീല്‍ ഹുദവി തിരൂര്‍ (ദഅ്‌വാ സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികള്‍.
ദാറുല്‍ ഹുദാ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട് യോഗം ഉദ്ഘാടനം ചെയ്തു. വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ആധ്യക്ഷ്യം വഹിച്ചു. ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, .പി നിസാം എന്നിവര്‍ ക്ലാസെടുത്തു. കെ.എം സൈദലവി ഹാജി കോട്ടക്കല്‍, കെ.സി മുഹമ്മദ് ബാഖവി കീഴ്‌ശ്ശേരി, എം.ടി സുബൈര്‍ ഹുദവി, അന്‍വറുള്ള ഹുദവി, ഉമ്മര്‍ ഹുദിവ പുള്ളാട്ട്, പി.പി അന്‍വര്‍ ഹുദവി വേങ്ങര. അശ്‌റഫ് ഹുദവി കാട്ടമുണ്ട തുടങ്ങിയവര്‍ സംബന്ധിച്ചു.