തിരൂരങ്ങാടി
: ചെമ്മാട്
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ്
യൂണിയന്‍ സംഘടിപ്പിച്ച ഏകദിന
പി.ജി
ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സ്
സമാപിച്ചു. രാവിലെ
9 മണിക്ക്
വാഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍
ഉദ്ഘാടന സെഷനോടെ ആരംഭിച്ച
കോണ്‍ഫറന്‍സ് രണ്ട് വേദികളില്‍
ആറു സെഷനുകളിലായാണ് നടന്നത്.
വിവിധ വിഷയങ്ങളില്‍
31 പേര്‍
പേപ്പര്‍ പ്രസന്റേഷന്‍ നടത്തി.
അദര്‍ ബുക്‌സ്
എം.ഡി
ഡോ. ഔസാഫ്
ഹസന്‍, ഡോ.
സൈതാലി ഫൈസി,
ഡോ. സഈദ്
ഹുദവി നാദാപുരം, അഫ്‌സല്‍
ഹുദവി ചങ്ങരംകുളം,
മന്‍സൂര്‍
ഹുദവി മാവൂര്‍, മുഹമ്മദ്
ഹുദവി കടുങ്ങല്ലൂര്‍,
ശരീഫ് ഹുദവി
ചെമ്മാട് തുടങ്ങിയവര്‍ വിവിധ
സെഷനുകള്‍ നിയന്ത്രിച്ചു.
ദാറുല്‍ ഹുദാ
വി.സി
ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത
വഹിച്ച യോഗത്തില്‍ അബ്ദുറഹ്മാന്‍
രണ്ടത്താണി എം.എല്‍.എ
മുഖ്യാഥിതിയായിരുന്നു.
യു.ശാഫി
ഹാജി, ഡോ.
സുബൈര്‍ ഹുദവി
ചേകന്നൂര്‍, പ്രൊഫ.
കെ.സി
മുഹമ്മദ് ബാഖവി, ജാബിര്‍
ഹുദവി പടിഞ്ഞാറ്റുമുറി,
സുഹൈല്‍ ഹുദവി,
സലാഹുദ്ദീന്‍
ഹുദവി പ്രസംഗിച്ചു.