സമൂഹപുരോഗതി വിദ്യഭ്യാസത്തിലധിഷ്ടിതം : ഉമര്‍ മാസ്‌റ്റര്‍ എം എല്‍ എ

റിയാദ് : ഏത് സമൂഹത്തിന്റെയും പുരോഗതി വിദ്യഭ്യാസത്തിലധിഷ്ടിതമാണും, അത് കൊണ്ടാണ് വിദ്യനേടി ഉതരാകാന്‍ നന്മ ആഗ്രഹിച്ച നേതാക്കള്‍ സമൂഹത്തെ പ്രേരിപ്പിച്ചതെന്നും, സമൂഹ പുരോഗതിലും സംസ്‌ക്കാരത്തിലും വിദ്യാഭ്യാസത്തിന്റെ പങ്ക് വ്യക്തമാക്കുന്ന അനേകം വചനങ്ങളും സംഭവങ്ങളും പ്രവാചകന്റതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബദര്‍ യുദ്ധ തടവുകാരോട് പ്രവാചകന്‍ സ്വീകരിച്ച നിലപാട് അതിന്റെ ഭാഗമാണും ഉമര്‍ മാസ്‌ററര്‍ എം എല്‍ എ പറഞ്ഞു. കേരളത്തില്‍ ഉലമാഉം ഉമറാഉം ചേര്‍ന്നു പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ കണ്ടു കൊണ്ടരിക്കു വിദ്യഭ്യാസപുരോഗതിയെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‌ലാമിക് സെന്റര്‍ സൗദി ത്രൈമാസ കാമ്പയിന്റ ഭാഗമായി എസ് കെ ഐ സി റിയാദ് സംഘടിപ്പിച്ച സാംസ്‌ക്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫവാസ് ഹുദവി പട്ടിക്കാട് മുഖ്യപ്രഭാഷണം നടത്തി. അബൂബക്കര്‍ ബാഖവി മാരായമംഗലം അധ്യക്ഷത വഹിച്ചു. അബൂബക്കര്‍ ഫൈസി ചെങ്ങമനാട്, ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മൊയ്തീന്‍ കോയ, അശറഫ് വടക്കെ വിള, സക്കരിയ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. എന്‍ സി മുഹമ്മദ് കണ്ണൂര്‍, അലവിക്കുട്ടി ഒളവട്ടൂര്‍, മുഹമ്മലി ഹാജി, തിരുവേഗപ്പുറ, ഉമര്‍ കോയ യൂണിവേഴ്‌സിററി, ബഷീര്‍ താമരശ്ലേരി, ആറ്റകോയ തങ്ങള്‍, ഹംസ മുസ്‌ലിയാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മുഹമ്മലി ഹാജി സ്വാഗതവും ഷാഫി വടക്കേകാട് നന്ദിയും പറഞ്ഞു.