ദാറുല്‍ ഹുദാ ഗ്രാജ്വേറ്റ് കോണ്‍ഫറന്‍സ് ഇന്ന് (26)

തിരൂരങ്ങാടി : ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ ആദ്യമായി അരങ്ങേറുന്ന പി.ജി സ്റ്റുഡന്റസ് കോണ്‍ഫറന്‍സ് ഇന്ന് (26/5/2013) നടത്തപ്പെടും. വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്ത പി.ജി ഡിസര്‍ട്ടേഷനുകള്‍ ആധാരമാക്കി നടത്തുന്ന സെഷനുകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ മുപ്പതോളം പ്രസന്റേഷനുകളാണ് നടക്കുക. ഇസ്‌ലാമിക് സോഴ്‌സസ്; റെലവന്‍സ് ആന്റ് അപ്ലിക്കേഷന്‍, ഖുര്‍ആന്‍ ആന്റ് സുന്ന; തീം, ടെക്സ്റ്റ് ആന്റ് കോണ്‍ടെക്സ്റ്റ്, ഇസ്‌ലാമിക് ജൂറിസ്പുഡന്‍സ്; ലോ ആന്റ് അപ്ലിക്കേഷന്‍, ഇസ്‌ലാമിക് ടീച്ചിംഗ് ഓണ്‍ ബിഹാവിയറല്‍ സയന്‍സ് , ഇന്റലക്ച്വല്‍ ഹിസ്റ്ററി ആന്റ് കണ്ടിന്വേഷന്‍, മുസ്‌ലിം ഇന്റലിജെന്‍ഷ്യ, ഏരിയ സ്റ്റഡീസ് എന്നീ വിഷയങ്ങളില്‍ അഞ്ച് സെഷനുകളായി നടക്കുന്ന പരിപാടി രണ്ട് വേദികളില്‍ നടക്കും. സയ്യിദ് സ്വാദിഖലി ശിഹാഹ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ ദാറുല്‍ ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷം വഹിക്കും. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ വിശിഷ്ടാതിഥിയാവും. ഗ്രീന്‍ ബുക്ക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഔസാഫ് ഹുസൈന്‍, സി.എച്ച് ചെയര്‍ ഡയറക്ടര്‍ പി.എ റശീദ്, ഡോ. സൈതാലി ഫൈസി, ഡോ. സഈദ് ഹുദവി നാദാപുരം, മാധ്യമം സബ് എഡിറ്റര്‍ മന്‍സൂര്‍ ഹുദവി മാവൂര്‍, അഫസല്‍ ഹുദവി ചങ്ങരം കുളം എന്നിവര്‍ സംബന്ധിക്കും.