കോഴിക്കോട്
: SKSSF വിദ്യാഭ്യാസ-ഗൈഡന്‍സ്
വിഭാഗമായ ട്രെന്റിന് കീഴില്‍
സിവില്‍ സര്‍വീസ് പരിശീലനത്തിനായി
നടക്കുന്ന 'സ്റ്റെപ്'
പദ്ധതിയുടെ
പുതിയ ബാച്ച് മെയ് 5 നു
രാവിലെ 10 മണിക്ക്
കേരള സഹകരണ വകുപ്പ് മന്ത്രി
സി.എന്‍
ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ
മുഴുവന്‍ ജില്ലകളില്‍ നിന്നുമായി
വിവിധ ഘട്ടങ്ങളില്‍ നടത്തിയ
പൊതുപ്രവേശന പരീക്ഷയിലൂടെ
തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്കാണ്
സ്റ്റെപ് പരിശീലനം നല്‍കുന്നത്.
അബുദാബി
സ്റ്റേറ്റ് എസ്.കെ.
എസ്.എസ്.എഫിന്റെ
സഹകരണത്തോടെ തുടര്‍ച്ചയായ
അഞ്ചു വര്‍ഷമാണ് പരിശീലനം
നല്‍കുക. സിവില്‍
സര്‍വീസ് രംഗത്ത് കേരളത്തിലെ
വിദ്യാര്‍ത്ഥി- കളുടെ
സാന്നിദ്ധ്യം വര്‍ദ്ദിപ്പിക്കുക
എന്ന ലക്ഷ്യത്തോടെ ആരംഭിച്ച
സ്റ്റെപ് പദ്ധതി ഷാര്‍ജ
സ്റ്റേറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ
സഹകരണത്തോടെ കഴിഞ്ഞ വര്‍ഷം
പരിശീലനം ആരംഭിക്കുകയുണ്ടായി.
തൃശൂര്‍
അറഫ കാമ്പസില്‍ നടക്കുന്ന
ഉദ്ഘാടനച്ചടങ്ങില്‍ പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ്
തങ്ങള്‍ അധ്യക്ഷത വഹിക്കും.
ഓണംപിള്ളി
മുഹമ്മദ് ഫൈസി, സയ്യിദ്
അബ്ദുറഹ്മാന്‍ തങ്ങള്‍
അബൂദാബി, കെ.എം
ഹംസ, പ്രൊഫ.
നാഗരാജന്‍
ഡല്‍ഹി, എം.എം
റഫീഖ് ഷാര്‍ജ, എസ്.വി
മുഹമ്മദലി തുടങ്ങിയ പ്രമുഖര്‍
പങ്കെടുക്കും.
പ്രഥമ
ബാച്ചിന്റെ ത്രിദിന റസിഡന്‍ഷ്യല്‍
ക്യാമ്പ് മെയ് 5,6.7
തിയ്യതികളില്‍
നടക്കും. വിവിധ
സെഷനുകളിലായി മുഹമ്മദലി
ശിഹാബ് ഐ.എ.എസ്,
ബി.ചക്രപാണി,
ജിജോ മാത്യൂ,
മുനീര്‍
കൊണ്ടോട്ടി, ഡോ.ബഷീര്‍
ഫൈസി ദേശമംഗലം, ആഷിഫ്
കെ.പി
തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി
സംവദിക്കും.
സംസ്ഥാന
സമിതി യോഗത്തില്‍ ശാഹുല്‍
ഹമീദ് മേല്‍മുറി അധ്യക്ഷത
വഹിച്ചു. റഹീം
ചുഴലി, ഖയ്യൂം
കടമ്പോട്, അലി.കെ.വയനാട്
പ്രസംഗിച്ചു. റിയാസ്
നരിക്കുനി സ്വാഗതവും റഷീദ്
കോടിയൂറ നന്ദിയും പറഞ്ഞു.