കാസര്‍കോട്
: വിദ്യാഭ്യാസ
പിന്നോക്ക പ്രദേശമായ കാസര്‍കോട്
ജില്ലയില്‍ SSLC വിജയിച്ച
മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും
പ്ലസ്വണ്ണിന് പഠിക്കാന്‍
സര്‍ക്കാര്‍ സൗകര്യമൊരുക്കണമെന്ന്
SKSSF ജില്ലാ
പ്രസിഡന്റ് താജുദ്ദീന്
ദാരമി പടന്ന ജനറല്‍ സെക്രട്ടറി
റഷീദ് ബെളിഞ്ചം എന്നിവര്‍
പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
തെക്കന്‍
ജില്ലകളില്‍ SSLC വിജയിച്ചവര്‍ക്ക്
മുഴുവനും പ്ലസ്വണ്ണിന്
അവസരം ലഭിച്ച് 50 ശതമാനത്തിലധികം
സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍
ഓരോ വര്‍ഷവും കാസര്‍കോട്
ജില്ലയില്‍ SSLC വിജയിച്ച
50 ശതമാനം
വിദ്യാര്‍ത്ഥികളും പ്ലസ്വണ്ണിന്
സീറ്റ് ലഭിക്കാതെ നെട്ടോട്ടം
ഓടുകയാണ്. ഇത്
കാസര്‍കോട് ജില്ലയോട്
സര്‍ക്കാര്‍ കാണിക്കുന്ന
കടുത്ത അവഗണനയാണ്. ഇതിന്ന്
പരിഹാരം കാണാന്‍ ജില്ലയിലെ
നിലവിലുള്ള ഹയര്‍ സെക്കണ്ടറി
സ്കൂളുകളില്‍ സീറ്റുകള്‍
അധികരിപ്പിക്കുന്നതിന് പകരം
പുതിയ ബാച്ചുകള്‍ അനുവധിക്കാന്‍
സര്‍ക്കാര്‍ തയ്യാറാകണം.
പ്രസ്തുത
ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ
മന്ത്രിക്ക് ജില്ലാ കമ്മിറ്റി
നിവേദനം നല്‍കിയതായി നേതാക്കള്‍
അറിയിച്ചു.