തൃശൂര്‍
: യുവകവിയും
രചയിതാവുമായ മുനവ്വര്‍ ഫൈറൂസ്
തൃശൂരിന്റെ ''വാക്കുകള്‍
ഉറുമ്പരിക്കുന്നു'' എന്ന
നാനോകവിതാസമാഹാരം പ്രകാശിതമായി.
പാണക്കാട്ടെ
വസതിയില്‍ വെച്ച് സയ്യിദ്
ബശീറലി ശിഹാബ് തങ്ങളാണ്
പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
ആധുനിക
സമൂഹത്തിന്റെ ജീവിതത്തിന്റെ
വിവിധഘട്ടങ്ങളെക്കുറിച്ച്
നര്‍മ്മവും നുറുങ്ങും ചാലിച്ച
രൂപത്തില്‍ കോര്‍ത്തിണക്കിയതാണ്
ഈ കവിതാസമാഹാരം. അമ്പതോളം
നാനോകവിതകളുള്ക്കൊള്ളിച്ചിട്ടുള്ള
ഈ സമാഹാരം കൊട്ടാരത്തില്‍
പബ്ലിക്കേഷന്‍സാണ് പ്രസാധനം
ചെയ്യുന്നത്. സലീം
ഹാജി എറണാകുളം, ഫവാസ്
കക്കാട്, സയ്യിദ്
സഈദ് കോയ, സ്വാലിഹ്
ഷാ കൂരിയാട് തുടങ്ങിയവര്‍
സംബന്ധിച്ചു.