TREND അക്കാദമിക് അസംബ്ലിയുടെ പ്രീ - ലോംഞ്ചിംഗ് ബഹു: സയ്യിദ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുന്നു |
കോഴിക്കോട്
: എസ്.കെ.എസ്.എസ്.എഫിന്റെ
വിദ്യാഭ്യാസ വിഭാഗമായ ട്രെന്റ്
ഡിസംബറില്‍ നടത്തുന്ന അക്കാദമിക്
അസംബ്ലിയുടെ പ്രീ -
ലോംഞ്ചിംഗ്
ബഹു.പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടന കര്‍മ്മം
നിര്‍വ്വഹിച്ചു.
ട്രെന്റിന്റെ
പ്രവര്‍ത്തനങ്ങള്‍ അക്കാദമിക
സമൂഹത്തിലേക്ക് എത്തിച്ചുകൊടുക്കുക
എന്ന ഉദ്ദേശത്തോടെയാണ്
ഡിസംബറില്‍ അക്കാദമിക് അസംബ്ലി
നടത്തുന്നത്. ചടങ്ങില്‍
SKSSF ജന.സെക്രട്ടറി
ഓണംപിള്ളി മുഹമ്മദ് ഫൈസി
മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങിന് TREND
ഡയറക്ടര്‍
എസ്.വി.
മുഹമ്മദലി
അദ്ധ്യക്ഷത വഹിച്ചു.
ഷാഹുല്‍ ഹമീദ്
മേല്‍മുറി, അലി
കെ. വയനാട്,
റഹീം ചുഴലി,
അബ്ദുള്ള
കുണ്ടറ, ശംസുദ്ദീന്‍
ഒഴുകൂര്‍, അബ്ദുസമദ്
ഇടുക്കി, ഷംസാദ്
സലീം, റാഷിദ്
കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.
TREND കോ -
ഓര്‍ഡിനേറ്റര്‍
റിയാസ് നരിക്കുനി സ്വാഗതവും
റഷീദ് കൊടിയൂറ
ചടങ്ങിന് നന്ദിയും ആശംസിച്ചു.
ചടങ്ങില്‍
വിവിധ ജില്ലകളില്‍ നിന്നും
100 ഓളം
പ്രതിനിധികള്‍ പങ്കെടുത്തു.