കാസര്‍കോട്
: സമാധാന
പരമായി സുന്നത്ത് ജമാഅത്തിന്റെ
പ്രവര്‍ത്തനം നടത്തുന്ന
സമസ്തയുടെ കീഴ്ഘടകമായ
എസ്.കെ.എസ്.എസ്.എഫിന്റെ
പ്രവര്‍ത്തകര്‍ക്കെതിരെ
അക്രമം നടത്തുകയും അക്രമത്തിനിരയായ
പ്രവര്‍ത്തകരെ പ്രാദേശിക
സ്വാധീനം ഉപയോഗിച്ച് കള്ളക്കേസില്‍
കുടുക്കാന്‍ വിഘടിതര്‍
നടത്തുന്ന ശ്രമം അവസാനിപ്പിക്കണമെന്ന്
SKSSF ജില്ലാ
പ്രസിഡന്റ് താജുദ്ദീന്
ദാരിമി പടന്ന, ജന.സെക്രട്ടറി
റഷീദ് ബെളിഞ്ചം എന്നിവര്‍
പ്രസ്ഥാവനയില്‍ ആവശ്യപ്പെട്ടു.
പെരുമ്പട്ട
മേഖല SKSSF സര്‍ഗ്ഗലയത്തിന്റെ
പോസ്റ്ററുകളും ഫ്ളക്സ്
ബോര്‍ഡുകളും നശിപ്പിക്കുകയും
അതിനെതിരെ പ്രവര്‍ത്തകര്‍
പ്രകടനം നടത്തിയപ്പോള്‍
അതിനെ അലങ്കോലപ്പെടുത്തി
പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ
കേസെടുക്കുന്നതിന് പകരം
അക്രമത്തിനിരയായ പ്രവര്‍ത്തകര്‍ക്കെതിരെ
കേസെടുത്തുകൊണ്ടുള്ള നീക്കം
പ്രതിഷേധാര്‍ഹമാണെന്നും
ഇത്തരം പ്രവര്‍ത്തനം സംഘടനാ
സ്വാതന്ത്ര്യം ഹനിക്കുന്നതിന്
തുല്യമാണെന്നും നേതാക്കള്‍
പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.