കോഴിക്കോട്
: കേരളം
വലിയ വരള്‍ച്ചയെ നേരിടുകയാണ്.
കാലവര്‍ഷം
ദുര്‍ബലമാവുകയും തുലാമഴയും
വേനല്‍മഴയും മാറി നില്‍ക്കുകയും
കാരണം ഭൂഗര്‍ഭജലം പോലും
ക്രമാതീതമായി താഴ്‌നിരിക്കുകയാണ്.
മനുഷ്യരും
ജീവജാലങ്ങളും പ്രയാസപ്പെടുന്നു.
അന്തരീക്ഷ
ഊഷ്മാവ് അടിക്കടി കൂടുന്നതിനാല്‍
കാര്‍ഷിക മേഖലകളും വന്‍പ്രതിസന്ധി
നേരിടുകയാണ്. ഈ
പശ്ചാത്തലത്തില്‍ വിശുദ്ധ
ഇസ്‌ലാം നിര്‍ദേശിച്ച മഴയെ
തേടുന്ന നിസ്‌കാരം(ഇസ്തിസ്ഖാഅ്)
എല്ലാ മഹല്ലുകളിലും
നടത്തുവാന്‍ പാണക്കാട് സയ്യിദ്
ഹൈദരലിശിഹാബ് തങ്ങളും സമസ്ത
കേരള ജംഇയ്യത്തുല്‍ ഉലമാ
ജനറല്‍ സെക്രട്ടറി ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാരും
എല്ലാ മഹല്ല് ഖാസി,ഖതീബുമാരോടും
അഭ്യര്‍ത്ഥിച്ചു.