തിരുവനന്തപുരം: 2012 -13 വര്‍ഷത്തെ പ്ളസ്ടു പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കും. ഉച്ചക്ക് 12.30ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബാണ് പ്രഖ്യാപനം നടത്തുക. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഒരാഴ്ചമുമ്പാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്. 3.98 ലക്ഷം വിദ്യാര്‍ഥികളാണ് മാര്‍ച്ച് 21ന് സമാപിച്ച പ്ളസ്ടു പരീക്ഷയെഴുതിയത്. ഏപ്രില്‍ ഒന്ന് മുതല്‍ 66 കേന്ദ്രങ്ങളിലായിട്ടായിരുന്നു മൂല്യനിര്‍ണയം. ഇതില്‍ 15 ക്യാമ്പുകള്‍ ഇരട്ട മൂല്യനിര്‍ണയ ക്യാമ്പുകളായിരുന്നു. 13 ജില്ലകളിലും ഓരോ ക്യാമ്പുകളും ഇടുക്കിയില്‍ രണ്ടും ക്യാമ്പുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിനായി ഏര്‍പ്പെടുത്തിയിരുന്നത്.
എന്‍ജിനീയറിങ് പ്രവേശത്തിന് പരിഗണിക്കുന്ന ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നിവയുടെ ഉത്തരപേപ്പറുകളാണ് ഇരട്ട മൂല്യനിര്‍ണയത്തിന് വിധേയമാക്കിയത്. ഈ വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തരക്കടലാസ് പുന$പരിശോധന ഉണ്ടായിരിക്കില്ല. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ നേരിയ കുറവുള്ളതായാണ് സൂചന. പരീക്ഷാഫലം ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റിൻറെ വെബ്സൈറ്റിലും ഇതര എക്സാം പോർട്ടുകളിലും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.