കൊണ്ടോട്ടി: മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌്‌ലാമിക് കോംപ്ലക്‌സിന്റെ ആറാംവാര്‍ഷിക സമ്മേളനത്തിന് ഇന്ന് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും.
അഞ്ചു ദിവസം നീണ്‌ടുനില്‍ക്കുന്ന സമ്മേളനത്തില്‍ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.നാളെ പത്തിന് കുരുന്നുകൂട്ടം സെഷന്‍ മുഈനലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്‌ഘാടനം ചെയ്യും. മൂന്നിന് രാവിലെ ഏഴിന് മെഡിക്കല്‍ ക്യാംപ് മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്‌ഘാടനം ചെയ്യും.ശനിയാഴ്‌ച മൂന്നിന് മഹല്ല് നേതൃസംഗമം കോഴിക്കോട് ഖാസി ജമലുല്ലൈലി തങ്ങള്‍ ഉദ്‌ഘാടനം ചെയ്യും.

സമാപന ദിവസമായ ഞായറാഴ്‌ച രാവിലെ എട്ടിന് എംപ്ലോയീസ് മീറ്റ് പ്രഫ. ഓമാനൂര്‍ മുഹമ്മദ് ഉദ്‌ഘാടനം ചെയ്യും.വൈകീട്ട് നാലിന് ജലാലിയ്യ മസ്‌ജിദ് ഉദ്‌ഘാടനവും ശരീഅത്ത് കോളജ് ശിലാസ്ഥാപനവും ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
സമാപന മഹാസമ്മേളനം വൈകീട്ട് നാലിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്‌ടി ഉദ്‌ഘാടനം ചെയ്യും.വാര്‍ത്താസമ്മേളനത്തില്‍ പി എ ജബാര്‍ ഹാജി, അബ്ദുല്‍ ഗഫൂര്‍ ദാരിമി മുണ്‌ടക്കുളം, ടി മരക്കാരുട്ടി ഹാജി, അബ്ദുറഹിമാന്‍ മൌലവി ഓമാനൂര്‍, ശാഹുല്‍ ഹമീദ് മുണ്‌ടക്കുളം, ശിഹാബ് കുഴിഞ്ഞോളം, കെ എസ് ഇബ്രാഹിം മുസ്‌്‌ല്യാര്‍ പങ്കെടുത്തു.