മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോപ്ലക്‌സ് ആറാം വാര്‍ഷിക സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

കൊണ്ടോട്ടി:മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോപ്ലക്‌സിന്റെ ആറാം വാര്‍ഷിക സമ്മേളനത്തിന് തുടക്കമായി . അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിന് ബുധനാഴ്ച ഒമ്പതിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പതാക ഉയർത്തി . എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടി ഏരിയ സര്‍ഗലയം സി.പി. സൈതലവി ഉദ്ഘാടനം ചെയതു . രാത്രി ഏഴിനുള്ള ഉദ്ഘാടനസമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനംചെയ്തു .
വ്യാഴാഴ്ച 10ന് നടക്കുന്ന 'കുരുന്നുകൂട്ടം' പരിപാടി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കുടുംബസംഗമം 2.30ന് പാണക്കാട് ഹമീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാത്രി 7.30ന് ജലാലിയ്യ റാതീബ് നടക്കും
മൂന്നിന് നടക്കുന്ന ആരോഗ്യക്യാമ്പ് കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ ഉദ്ഘാടനംചെയ്യും. കരിഷ്മ മന്‍സര്‍ പ്രദര്‍ശനം എസ്.പി കെ. സേതുരാമന്‍ ഉദ്ഘാടനംചെയ്യും. മൂന്നിന് നടക്കുന്ന വിദ്യാര്‍ഥി യുവജനസമ്മേളനം റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാത്രി ഏഴിന് ആദര്‍ശസമ്മേളനം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും
നാലിന് എസ്.എം.കെ സര്‍ഗ പ്രതിഭാസംഗമം ബി.എസ്.കെ. തങ്ങള്‍ ഉദ്ഘാടനംചെയ്യും. മഹല്ല് നേതൃസംഗമം കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനംചെയ്യും. രാത്രി എട്ടിനുള്ള ദിക്‌റ് ദുആ മജ്‌ലിസിന് അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വംനല്‍കും.
അഞ്ചിന് എട്ടിന് നടക്കുന്ന എംപ്ലോയീസ് മീറ്റ് പ്രൊഫ. ഓമാനൂര്‍ മുഹമ്മദ് ഉദ്ഘാടനംചെയ്യും. പ്രവാസിസംഗമം ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്യും.
ജലാലിയ്യ മസ്ജിദ് ഉദ്ഘാടനവും ശരീഅത്ത് കോളേജ് ശിലാസ്ഥാപനവും നാലിന് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും
പത്രസമ്മേളനത്തില്‍ പി.എ. ജബ്ബാര്‍ഹാജി, അബ്ദുള്‍ഗഫൂര്‍ ദാരിമി, ടി. മരക്കാരുട്ടിഹാജി, അബ്ദുറഹ്മാന്‍ മൗലവി, ഷാഹുല്‍ഹമീദ് മുണ്ടക്കുളം, ശിഹാബ് കുഴിഞ്ഞൊളം, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍ എന്നിവര്‍ പങ്കെടുത്തു.