കാളികാവ്
: കാളികാവ്
ഏരിയ ഖാസീസ് അസോസിയേഷന്റെ
ആഭിമുഖ്യത്തില്‍ കാളികാവ്,
ചോക്കാട്
പഞ്ചായത്തുകളിലെ മുപ്പത്
മഹല്ലുകള്‍ ഒത്തുചേര്‍ന്ന്
മഴയെ തേടുന്ന നിസ്കാരവും
പാര്‍ത്ഥനയും നാളെ (ചൊവ്വ)
കാലത്ത് 8.30
ന് കാളികാവ്
ബി.ബി.
ഓഡിറ്റോറിയം
പരിസരത്ത് നടക്കും.
രൂക്ഷമായ
ജലക്ഷാമം നേരിടുന്ന സമൂഹത്തിന്റെ
ദുരിതമകറ്റാന്‍ സമസ്ത
നേതാക്കളുടെ ആഹ്വാനം ഉള്‍ക്കൊണ്ട്
എല്ലാ മഹല്ല് നിവാസികളും
നിസ്കാരത്തിലും പ്രാര്‍ത്ഥനയിലും
പങ്കെടുക്കണമെന്ന് അസോസിയേഷന്
ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
നിസ്കാരത്തിനെത്തുന്നവര്‍
വുളൂഅ് ചെയ്ത് നിസ്കരിക്കാന്‍
ആവശ്യമായ മുസ്വല്ലയോ മറ്റോ
കയ്യില്‍ കരുതേണ്ടതാണ്.
സമസ്ത കേന്ദ്ര
മുശാവറ മെമ്പര്‍ ഒ. കുട്ടി
മുസ്ലിയാര് നിസ്കാരത്തിന്
നേതൃത്വം നല്‍കും. പ്രമുഖ
പണ്ഡിതന്മാരും സാദാത്തീങ്ങളും
സംബന്ധിക്കും. കാളികാവ്
മസ്ജിദ് യഅ്ഖൂബിയില് ചേര്‍ന്ന
യോഗത്തില്‍ വാക്കോട് മൊയ്തീന്
കുട്ടി ഫൈസി അധ്യക്ഷത വഹിച്ചു.
മുജീബ് ദാരിമി
ഉദിരംപൊയില്‍. എം.എം.
ദാരിമി,
ഫരീദ് റഹ്മാനി,
കെ.വി.
അബ്ദുറഹ്മാന്
ദാരിമി, ബഹാഉദ്ദീന്‍
ഫൈസി, പി.വി.
ബാവു,
ഗഫൂര്‍ ഫൈസി,
ഹമീദ് ഫൈസി
പ്രസംഗിച്ചു.