കല്‍പ്പറ്റ
: ശംസുല്‍
ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ
ഇസ്‌ലാമിക് & ആര്‍ട്‌സ്
കോളേജില്‍ (വാഫി)
പുതിയ അധ്യയന
വര്‍ഷത്തിലേക്കുള്ള
വിദ്യാര്‍ത്ഥികളെ
തെരെഞ്ഞെടുക്കുന്നതിനായി
നാളെ (വ്യാഴം)
രാവിലെ 10
മണിക്ക് എഴുത്ത്
പരീക്ഷ നടക്കും. SSLC യും
7-ാം തരം
മദ്‌റസയും പാസായ 16
വയസ്സില്‍
കവിയാത്ത ആണ്‍കുട്ടികള്‍ക്ക്
8 വര്‍ഷം
കൊണ്ട് കാലിക്കറ്റ്
യൂണിവേഴ്‌സിറ്റിയുടെ ബിഎ
ഇംഗ്ലീഷ് ലിറ്ററേച്ചറും
മതരംഗത്ത് പിജിയും നല്‍കുന്ന
രീതിയിലുള്ളതാണ് വാഫി കോഴ്‌സ്.
വയനാട് ജില്ലയില്‍
ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ
മുപ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക്
മുത്വവ്വല്‍ സനദ് നല്‍കിയ
സ്ഥാപനത്തില്‍ +1, +2, ഡിഗ്രി
പരീക്ഷകളില്‍ മികച്ച വിജയമാണ്
വിദ്യാര്‍ത്ഥികള്‍
നേടിക്കൊണ്ടിരിക്കുന്നത്.
പ്രഭാഷണ-തൂലികാ
തുടങ്ങിയ പാഠ്യേതര രംഗങ്ങളിലും
കമ്പ്യൂട്ടര്‍ മേഖലയിലും
മികച്ച പരിശീലനം നല്‍കിക്കൊണ്ടിരിക്കുന്ന
സ്ഥാപനത്തില്‍ 8 ബാച്ചുകളിലായി
150 വിദ്യാര്‍ത്ഥികള്‍
പഠിച്ചുകൊണ്ടിരിക്കുന്നു.
അപേക്ഷാഫോറം
വാങ്ങിയവരും താല്‍പര്യമുള്ളവരും
പൂരിപ്പിച്ച അപേക്ഷയുമായി
രാവിലെ 10.30 ന്
വെങ്ങപ്പള്ളി അക്കാദമിയില്‍
എത്തിച്ചേരേണ്ടതാണെന്ന്
സെക്രട്ടറി അറിയിച്ചു.