കോഴിക്കോട്
: SKSSF വിദ്യാഭ്യാസ
ഗൈഡന്‍സ് വിഭാഗമായ ട്രെന്റിന്
കീഴില്‍ സിവില്‍ സര്‍വ്വീസ്
പരിശീലനത്തിനായി നടക്കുന്ന
സ്റ്റെപ്പ് പദ്ധതിയുടെ പുതിയ
ബാച്ച് തൃശ്ശൂര്‍ അറഫ ക്യാമ്പസില്‍
പാണക്കാട് സയ്യിദ് മുനവ്വറലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. പൊതുപ്രവേശന
പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട
വിദ്യാര്‍ത്ഥികള്‍ക്ക്
അബൂദാബി സ്റ്റേറ്റ്
എസ്.കെ.എസ്.എസ്.എഫിന്റെ
സഹകരണത്തോടെ 5 വര്‍ഷമാണ്
പരിശീലനം നല്‍കുക.
പരിപാടിയില്‍
സയ്യിദ് അബ്ദുറഹ്മാന്‍ തങ്ങള്‍
അബൂദാബി അദ്ധ്യക്ഷത വഹിച്ചു.
ഓണംപിള്ളി
മുഹമ്മദ് ഫൈസി, മുഹമ്മദലി
ശിഹാബ് ഐ.എ.എസ്,
പ്രൊഫ.
നാഗരാജന്‍
ഡല്‍ഹി, എം.എം.
റഫീഖ് ഷാര്‍ജ,
കെ.എം.
ഹംസ,
ഷാഹുല്‍ ഹമീദ്
മേല്‍മുറി, അലി.കെ.
വയനാട്,
റിയാസ് നരിക്കുനി
പ്രസംഗിച്ചു. തുടര്‍ന്ന്
മൂന്ന് ദിവസങ്ങളിലായി നടന്ന
പ്രഥമ ബാച്ചിന്റെ റസിഡന്‍ഷ്യല്‍
ക്യാമ്പില്‍ ആഷിഫ്.കെ.പി.
മുനീര്‍
കൊണ്ടോട്ടി, ബി.സി.
ചക്രപാണി,
പ്രെറ്റി
എറണാകുളം, ബഷീര്‍
ഫൈസി ദേശമംഗലം എസ്.വി.
മുഹമ്മദലി
തുടങ്ങിയവര്‍ ക്ലാസ്സെടുത്തു.
സ്റ്റെപ്പ്
കോ - ഓര്‍ഡിനേറ്റര്‍
റഷീദ് കോടിയൂറ സ്വാഗതവും
അബ്ദുള്‍ ലത്തീഫ് തൃശൂര്‍
നന്ദിയും പറഞ്ഞു.
ഫോട്ടോ
ക്യാപ്ഷന്‍ :
1. സ്റ്റെപ്പ്
സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെ
പുതിയ ബാച്ച് പാണക്കാട്
സയ്യിദ് മുനവ്വറലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു. 2. മുഹമ്മദലി
ശിഹാബ് ഐ.എ,എസ്
സ്റ്റെപ്പ് സിവില്‍ സര്‍വ്വീസ് പരിശീലനത്തില്‍
പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളുമായി
സംവദിക്കുന്നു.