ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി

സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅഃ നൂരിയ്യഃ പ്രിന്‍സിപ്പാള്‍ പ്രൊഫകെ ആലിക്കുട്ടി മുസ്‌ലിയാര്‍ക്ക് തുക കൈമാറിക്കൊണ്ട് നിര്‍വ്വഹിക്കുന്നു
പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅഃ നൂരിയ്യഃ ഗോള്‍ഡന്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് തുടക്കമായി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്‌കോളര്‍ഷിപ്പ് തുക ജാമിഅഃ നൂരിയ്യ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ ഏല്‍പ്പിച്ചാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുത്.
ജാമിഅയുടെ സ്ഥാപക പ്രസിഡണ്ട് ആയിരുന്ന സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളുടെ പേരിലുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് ജാമിഅഃ നൂരിയ്യഃ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ഓസ്‌ഫോജ്‌നയാണ്. ജാമിഅഃ നൂരിയ്യയിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്ന രീതിയിലാണ് സ്‌കോളര്‍ഷിപ്പ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
ജാമിഅഃ നൂരിയ്യ സെക്രട്ടറി ഹാജി കെ മമ്മദ് ഫൈസി, അഡ്വ. എം ഉമര്‍ എം.എല്‍., മഞ്ചേരി മുനിസിപ്പല്‍ ചെയര്‍മാന്‍ വല്ലാഞ്ചിറ മുഹമ്മദലി, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, അഡ്വ. യു.എ ലത്തീഫ്, നിര്‍മ്മാണ്‍ മുഹമ്മദലി ഹാജി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, . മുഹമ്മദ് കുട്ടി ഹാജി (അല്‍സലാമ), പി.കെ.എ ലത്തീഫ് ഫൈസി, ഉസ്മാന്‍ ഹാജി കല്ലാട്ടയില്‍ (തൃശ്ശൂര്‍), അബ്ദുല്ല ഫൈസി ചെറുകുളം, പി.എ മൗലവി അച്ചനമ്പലം, ഉമറുല്‍ ഫാറൂഖ് കാസര്‍ഗോഡ് സംബന്ധിച്ചു. ഓസ്‌ഫോജ്‌ന ജില്ലാ ജനറല്‍ സെക്രട്ടറി പാതിരമണ്ണ അബ്ദുറഹ്മാന്‍ ഫൈസി സ്വാഗതം പറഞ്ഞു.