കൊണ്ടോട്ടി: കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമുഅത്ത് പള്ളിയില്‍ കാന്തപുരം വിഭാഗം ജുമുഅ തടസപ്പെടുത്തി അക്രമമഴിച്ചുവിട്ടു. സംഭവത്തില്‍ ദര്‍സ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരിക്കേറ്റു.
ഏറെ കാലമായി വിഘടിതർ ആധിപത്യം പറഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച കരിപ്പൂര്‍ എസ്.ഐയുടെ സാന്നിധ്യത്തില്‍ ചര്‍ച്ചക്ക് വെച്ചിരുന്നു. ഇതിനിടെയാണ് നൂറിലേറെ വരുന്ന വിഘടിതർ ഇന്നലെ പള്ളിയില്‍ അക്രമം അഴിച്ചു വിട്ടത്.
പരിക്കേറ്റ ദര്‍സ് വിദ്യാര്‍ത്ഥികളായ ലുഖ്മാന് (16), വാഹിദ് (13), ജില് നാസ് (12), കെ. സൈതു (13), നാട്ടുകാരായ പി.എ. അസ്ക്കര്‍ (32), കെ. കുഞ്ഞാപ്പു (30), പി.എ. മൊയ്തീന് (40), ജംഷീര്‍ (27), കബീര്‍ (40) എന്നിവരെ ചെറുവണ്ണൂര്‍ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഖത്തീബിനെ വലിച്ചിറക്കി ജുമുഅ തടസപ്പെടുത്തിയ നടപടിയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒരുമയോടെ കഴിയുന്ന മഹല്ലുകളില്‍ ഭിന്നിപ്പുണ്ടാക്കി സമൂഹത്തില്‍ ഛിദ്രത ഉണ്ടാക്കുന്ന വിഘടിത വിഭാഗത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.
എസ്.കെ.എസ്.എസ്.എഫ് കൊണ്ടോട്ടി ഏരിയാ കമ്മറ്റി പ്രതിഷേധിച്ചു. യു.കെ.എം ബശീര്‍ മൗലവി അധ്യക്ഷത വഹിച്ചു. ശിഹാബ് കുഴിഞ്ഞൊളം ഉദ്ഘാടനം ചെയ്തു. എസ്.വൈ.എസ്. സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ.എ. റഹ്മാന് ഫൈസി, ജില്ലാ നേതാക്കളായ പി.പി. മുഹമ്മദ് ഫൈസി, സലീം എടക്കര, ഹസ്സന് സഖാഫി പൂക്കോട്ടൂര്‍, പി.എ. ജബ്ബാര്‍ ഹാജി, അബ്ദുല്‍ കരീം ദാരിമി ഓമാനൂര്‍, എസ്.കെ.എസ്.എസ്.എഫ് നേതാക്കളായ സത്താര്‍ പന്തല്ലൂര്‍, ശിഹാബ് കുഴിഞ്ഞളം, അലി അക്ബര്‍ ഊര്‍ക്കടവ്, റാഫി കുറുപ്പത്ത്, സമദ് വാഴയൂര്‍, സലീം യമാനി, ഷുക്കൂര്‍ വെട്ടത്തൂര്‍, സിദ്ദീഖ് പള്ളിപ്പുറായഎന്നിവരും പ്രതിഷേധിച്ചു.-Saturday