കൊണ്ടോട്ടി: സമൂഹത്തെ ഗ്രസിച്ചുകൊണ്ടിരിക്കുന്ന അധാര്‍മിക പ്രവണതകളെ തടഞ്ഞ് ധര്‍മത്തിന് വേണ്ടി നിലകൊള്ളാന്‍ പണ്ഡിതന്‍മാര്‍ ആര്‍ജവം കാണിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ട്രഷറര്‍ പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ല്യാര്‍ അഭിപ്രായപ്പെട്ടു. ഒളവട്ടൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം റൂബി ജൂബിലി സമാപന സമ്മേളനത്തില്‍ ഉദ്‌ബോധന പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.
സമാപന സമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മത ഭൗതിക സമന്വയ വിദ്യാഭ്യാസം നേടി പുറത്തിറങ്ങിയ 23 യുവ പണ്ഡിതര്‍ക്ക് തങ്ങള്‍ 'ശഹാദ' സമര്‍പ്പിച്ചു. പുതിയ ഹാഫിളുകള്‍ക്കുള്ള ഉപഹാരവും പ്രവാസി ഭാരതീയ സമ്മാന ജേതാവ് പി. ബാവഹാജി, മുഹമ്മദലി ഹാജി എന്നിവരെ ആദരിക്കല്‍ കര്‍മവും തങ്ങള്‍ നിര്‍വഹിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, ബി.എസ്.കെ. തങ്ങള്‍, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുല്‍കരീം മുസ്‌ല്യാര്‍ ഏ.ആര്‍. നഗര്‍, കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ, പി.എ. ജബ്ബാര്‍ ഹാജി, സക്കീര്‍ ഹുസൈന്‍, ഡോ. അലിഅസ്ഗര്‍ ബാഖവി, ആസിഫ് ദാരിമി പ്രസംഗിച്ചു. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍ സ്വാഗതവും എം.സി. അബ്ദുറഹിമാന്‍ ഫൈസി നന്ദിയും പറഞ്ഞു.
കുരുന്നുകൂട്ടം പുളിയക്കോട് ഉമര്‍ ദാരിമി ഉദ്ഘാടനം ചെയ്തു. യാസിര്‍ യമാനി അധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍ ക്ലാസെടുത്തു. പൂര്‍വവിദ്യാര്‍ത്ഥി സംഗമം ഡോ. അലിഅസ്ഗര്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മുസ്‌ല്യാര്‍, സാദിഖലി മാസ്റ്റര്‍ ചീക്കോട്, കെ.എസ്. ആനക്കച്ചേരി മുഹമ്മദ് മാസ്റ്റര്‍ പങ്കെടുത്തു. സത്താര്‍ വിളയില്‍ സ്വാഗതവും അബ്ദുല്‍കരീം നിസാമി നന്ദിയും പറഞ്ഞു.