കാഴ്ച്ചയുടെ അത്ഭുതലോകം തീര്‍ത്ത് ''കരിഷ്മ മന്‍സര്‍'' ഇന്ന് (03) തുടങ്ങും

കൊണ്ടോട്ടി : കാഴ്ച്ചയുടെ പുതു വിസ്മയലോക തീര്‍ത്ത്, മനുഷ്യ മനസ്സുകളെ കോരിത്തരിപ്പിക്കുന്ന രംഗങ്ങള്‍ അവതരിപ്പിച്ച് കരിഷ്മാ മന്‍സര്‍ എക്‌സിബിഷന് ഇന്ന് തുടക്കമാവും. മുണ്ടക്കുളം ശംസുല്‍ ഉലമാ മെമ്മോറിയല്‍ ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആറാം വാര്‍ഷികത്തോടനുബന്ധിച്ച് വിദ്യര്‍ത്ഥി സംഘടന ജാസിയ ആണ് എക്‌സിബിഷന്‍ സജ്ജീകരിച്ചത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനം മലപ്പുറം എസ്.പി സേതുരാമന്‍ ഉദ്ഘാടനം ചെയ്യും.
അധര്‍മങ്ങളുടെ കൂത്തരങ്ങായി മാറിയ ലോകത്തിന് ധാര്‍മികയുടെ പാഠങ്ങള്‍ പകര്‍ന്ന് നല്‍കുന്ന പ്രദര്‍ശനങ്ങളും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ കാണാപ്പുറങ്ങളും ദുരന്തങ്ങളും വിശദീകരിക്കുന്ന കാഴ്ച്ചകളും എക്‌സിബിഷനിലുണ്ട്. പണത്തിനും ലഹരിക്കും പിന്നാലെ പായുന്ന മനുഷ്യന് ചിന്തിക്കാനും ഗ്രഹിക്കാനും ഉതകുന്ന കാഴ്ച്ചകള്‍ പ്രദര്‍ശനത്തെ ശ്രദ്ദേയമാക്കുന്നു. സുഖ സൗകര്യങ്ങളില്‍ മുഴുകി ജീവിക്കുന്ന മനുഷന് പ്രദര്‍ശനം താക്കീത് നല്‍കുന്നു.