കുവൈത്ത്
സിറ്റി : കുവൈത്ത്
ഇസ്‌ലാമിക് സെന്റര്‍
'ജീര്‍ണ്ണതള്‍ക്കെതിരെ
ജനജാഗരണം' എന്ന
പ്രമേയവുമായി സംഘടിപ്പിച്ചുവരുന്ന
ത്രൈമാസ സംസ്‌കരണ കാമ്പയിനിന്റെ
ഭാഗമായി സിറ്റി, ഹവല്ലി
മേഖല കമ്മിറ്റികള്‍ സംയുക്തമായി
സംഘടിപ്പിക്കു സംസ്‌കരണ പൊതു
സമ്മേളനം മെയ് 17ന്
വെള്ളിയാഴ്ച മഗ്‌രിബ്
നിസ്‌കാരാനന്തരം സിറ്റി
മസ്ജിദുല്‍ കബീര്‍ ഓഡിറ്റോറിയത്തില്‍
വെച്ച് നടക്കും. പ്രമുഖ
പണ്ഡിതന്‍ അബ്ദുല്‍ ഗഫൂര്‍
മൗലവി കീച്ചേരി മുഖ്യ പ്രഭാഷണം
നടത്തും, സ്ത്രീകള്‍ക്ക്
പ്രത്യേകം സൗകര്യമുണ്ടാകും.