കൊണ്ടോട്ടി
: കേരളത്തിന്റെ
നവോത്ഥാനം സാധ്യമായത്
ഇസ്‌ലാമിലൂടെയാണെന്നും കേരള
സമൂഹത്തില്‍ നിലനിന്നിരുന്ന
ദുരാചാരങ്ങളും അസാംസ്‌കാരിക
പ്രവര്‍ത്തനങ്ങളും നിലച്ചുപോയത്
ഇസ്‌ലാമിന്റെ പ്രചാരണത്തിലൂടെയായിരുന്നുവെന്നും
മലപ്പുറം എസ്.പി
സേതുരാമന്‍ പ്രസ്താവിച്ചു.
മുണ്ടക്കുളം
ശംസുല്‍ ഉലമാ മെമ്മോറിയല്‍
ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ
ആറാം വാര്‍ഷികത്തോടനുബന്ധിച്ച്
സംഘടിപ്പിച്ച കരിഷ്മ മന്‍സര്‍
എക്‌സിബിഷന്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
മലപ്പുറത്തോട്
വിടപറയുന്നതില്‍ അതിയായ
ദു:ഖമുണ്ടെന്നും
മലപ്പുറത്തുകാരുടെ മനസ്സ്
നിഷ്‌കളങ്കമാണെന്നും അദ്ദേഹം
പറഞ്ഞു.
ഇന്നലെ
രാവിലെ നടന്ന മെഡിക്കല്‍
ക്യാമ്പ് മുഹമ്മദുണ്ണിഹാജി
എം.എല്‍.എ
ഉദ്ഘാടനം ചെയ്തു.
അബ്ദുറഹ്മാന്‍
അമ്പാടി ആരോഗ്യ ബോധവല്‍കരണം
നടത്തി. പി.എ
ജബ്ബാര്‍ ഹാജി അധ്യക്ഷത
വഹിച്ചു. 3മണിക്ക്
നടന്ന വിദ്യര്‍ത്ഥി യുവജന
സമ്മേളനം പാണക്കാട് സാദിഖലി
ശിഹാബ് തങ്ങള്‍ ഉദ്ഘാടനം
ചെയ്തു. ആനമങ്ങാട്
മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷത
വഹിച്ചു. സമസ്തയുടെ
വിദ്യര്‍ത്ഥി പടയണി എന്ന
വിശയം സത്താര്‍ പന്തല്ലൂര്‍
അവതരിപ്പിച്ചു.
വൈകുന്നേരം
7ന്
ആദര്‍ശസമ്മേളനം റശീദലി ശിഹാബ്
തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മുസ്ലിം
സമുദായത്തിന്റെ ആത്മീയ രംഗം
കളങ്കപ്പെടുത്തന്നവരെ
ചെറുത്തുതോല്‍പിക്കണമെന്നും
അത്തരക്കാരെ തുരത്താന്‍ മത
പണ്ഡിതന്‍മാര്‍ രംഗത്തിറങ്ങേണ്ടതുണ്ടെന്നും
അദ്ദേഹം പറഞ്ഞു. അബ്ദുല്‍
ഹമീദ് ഫൈസി അമ്പലക്കടവ്,
അബ്ദുല്‍
ഗഫൂര്‍ അന്‍വരി വിശയമവതരിപ്പിച്ച്
സംസാരിച്ചു. കുഞ്ഞാണി
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു.
നാളെ
3മണിക്ക്
മഹല്ല് നേതൃസമ്മേളനം സയ്യിദ്
മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍
ഉദ്ഘാടനം ചെയ്യും.
അബ്ദുല്ല
മുസ്‌ലിയാര്‍ കൊട്ടപ്പുറം
വിശയമതരിപ്പിക്കും.
വൈകുന്നേരം
8മണിക്ക്
നടക്കുന്ന ദിക്‌റ് ദുആ
മജ്‌ലിസിന്ന് ശൈഖുനാ അത്തിപ്പറ്റ
മുഹ്‌യുദ്ദീന്‍ കുട്ടി
മുസ്‌ലിയാര്‍ നേതൃത്വം
നല്‍കും.