കാസര്‍കോട്
: SKSSF കാസറഗോഡ് ജില്ലാ
കമ്മിറ്റി കരുത്തുറ്റ കരങ്ങളില്‍
ഭദ്രമാണ് ഈസംഘശക്തി എന്ന
പ്രമേയവുമായി സംഘടിപ്പിക്കുന്ന
മൂന്ന് മാസ കാമ്പയിന്റെ
ഭാഗമായി ജില്ലയിലെ സെക്രട്ടറിയേറ്റ്
അംഗങ്ങള്‍ക്കുള്ള ശില്‍പ്പശാല
തശ്ദീദ് - 2013 മെയ്
14ന് രാവിലെ 10.30
മുതല്‍ 2.30വരെ
ബേവിഞ്ച ഖുര്‍ആന്‍ സ്‌റ്റെഡി
സെന്ററില്‍ വെച്ച് സംഘടിപ്പിക്കാന്‍
ജില്ലാ കമ്മിറ്റിയോഗം
തീരുമാനിച്ചു. പരിപാടി
സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി
യു. എം. അബ്ദുറഹ്മാന്‍
മൗലവി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ ജില്ലാ
പ്രസിഡണ്ട് താജുദ്ദീന്‍
ദാരിമി പടന്ന അദ്ധ്യക്ഷത
വഹിച്ചു. ജനറല്‍
സെക്രട്ടറി റഷീദ് ബെളിഞ്ചം
സ്വാഗതം പറഞ്ഞു. ഇബ്രാഹിം
ഫൈസി ജെഡിയാര്‍ , ഹാശിം
ദാരിമി ദേലമ്പാടി, ഹാരീസ്
ദാരിമി ബെദിര, സുഹൈര്‍
അസ്ഹരി പള്ളങ്കോട്, എന്‍.
ഐ. അബ്ദുല്‍
ഹമീദ് ഫൈസി, സി.
പി. മൊയ്തു
മൗലവി ചെര്‍ക്കള, മുനീര്‍
ഫൈസി ഇഡിയടുക്ക, സലാം
ഫൈസി പേരാല്‍, എം.
പി. കെ.
പള്ളങ്കോട്, മുഹമ്മദലി
മൗലവി നീലേശ്വരം, ശമീര്‍
മൗലവി കുന്നുംകൈ, മഹ്മൂദ്
ദേളി തുടങ്ങിയവര്‍ സംബന്ധിച്ചു.