തൃശൂര്‍ മേഖലാ സര്‍ഗലയത്തിനു ഉജ്വല സമാപനം; കാട്ടൂര്‍ ക്ലസ്റ്റര്‍ ഓവറോള്‍ ചാമ്പ്യന്മാര്‍

തൃശൂര്‍ : തൃശൂര്‍ മേഖലാ സര്‍ഗലയത്തിനു ഉജ്വല സമാപനം. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ചേര്‍പ്പ്‌ , കൂര്‍ക്കഞ്ചേരി ക്ലസ്റ്ററുകളെ പിന്തള്ളി കാട്ടൂര്‍ ക്ലസ്റ്റര്‍ ജേതാക്കളായി. എം ഐ സി സെക്രട്ടറി സി എ ശംസുദ്ധീന്‍ സാഹിബ്‌ മത്സര പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു. 35 ഇനങ്ങളിലായി സ്റ്റേജ്, സ്റ്റേജിതര മത്സരങ്ങള്‍ നടന്നു. ചേര്‍പ്പ്‌ ക്ലസ്റ്ററില്‍ നിന്നുള്ള അഫ്സല്‍ കലാ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ടു. ഓവറോള്‍ ചാമ്പ്യന്‍ ട്രോഫി, കലാ പ്രതിഭക്കുള്ള ട്രോഫി വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ എം ഐ സി യില്‍ മേയ് 3, 4, 5 തിയ്യതികളില്‍ നടക്കുന്ന അഖില കേരള ഹിഫ്ള് മത്സരത്തിന്‍റെ സമാപന സമ്മേളനത്തില്‍ സമ്മാനിക്കും. പ്രതിഭകളുടെ മാറ്റുരക്കലിന് സാക്ഷിയാകാന്‍ മേഖലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു. യഥാര്‍ത്ഥ കല ആസ്വദിച്ചതിന്‍റെ നിര്‍വൃതിയില്‍ സദസ്സ് പിരിയുമ്പോള്‍ അടുത്ത വര്‍ഷം കൂടുതല്‍ ഊര്‍ജസ്വലമായ മത്സരങ്ങള്‍ക്ക് സാക്ഷിയാകാം എന്ന പ്രതിജ്ഞ ഏവരും കൈകൊണ്ടു.