SKSSF സംസ്ഥാന സര്‍ഗലയം; ഹിദായ കാസര്‍കോട് ജില്ലയ്ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കാസര്‍കോട് : SKSSF സംസ്ഥാന കമ്മിറ്റി എറണാകുളം എടപ്പള്ളിയില്‍ സംഘടിപ്പിച്ച സര്‍ഗലയം 2013 ല്‍ കാസര്‍കോട് ജില്ലയ്ക്ക് മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചു. വിഖായ, ഹിദായ, കുല്ലിയ്യ, സലാമ എന്നീ വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ഹിദായ വിഭാഗത്തില്‍ കാസര്‍കോട് ജില്ല ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. വിഖായ വിഭാഗത്തില്‍ ഖിറാഅത്ത്, മെമ്മറി ടെസ്റ്റ്, ക്വിസ്സ്, മലയാളപ്രബന്ധം, ഹിദായ വിഭാഗത്തില്‍ മലയാളപ്രസംഗം, ഹിഫ്‌ള് കുല്ലിയ വിഭാഗത്തില്‍ അറബി പദപ്പയറ്റ്, മലയാളപ്രസംഗം, സലാമ വിഭാഗത്തില്‍ ഇംഗ്ലീഷ് പ്രസംഗം, വെബ്‌സൈറ്റ് നിര്‍മ്മാണം എന്നിവയില്‍ ഒന്നാം സ്ഥാനവും സംഘഗാനം, മലയാളപ്രസംഗം, ക്വിസ്സ്, അറബിക് കവിതാ രചന (കുല്ലിയ്യ), ഡിജിറ്റല്‍ ഡിസൈനിംഗ്, ഗ്രൂപ്പ് ചര്‍ച്ച (സലാമ), ഇംഗ്ലീഷ് പദപ്പയറ്റ്, ഖിറാഅത്ത്, മലയാളപ്രസംഗം (വിഖായ) സംഘഗാനം, മാപ്പിളപ്പാട്ട്, അറബിപദപ്പയറ്റ്, ഖിറാഅത്ത്, അറബിക് പ്രബന്ധം, അറബിക് കഥാരചന, ബുര്‍ദ്ദ (ഹിദായ) എന്നിവയില്‍ രണ്ടാം സ്ഥാനവും നേടി. ഖലീല്‍ ഹസനി ചൂരി ടീം മാനേജറും, ഫാറൂഖ് കൊല്ലമ്പാടി, ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം, ലത്തീഫ് കൊല്ലമ്പാടി എന്നിവര്‍ അസിസ്റ്റന്റ് മാനേജര്‍മാരുമായ കാസര്‍കോട് ജില്ലാ ടീമിനെ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചത്തിന്റെ നേതൃത്വത്തില്‍ ജില്ലാ നേതാക്കള്‍ കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരിച്ചു. ബഷീര്‍ ദാരിമി തളങ്കര, .. സിറാജുദ്ദീന്‍ എന്നിവര്‍ സംബന്ധിച്ചു.