ചാമക്കാല
: SKSSF തൃശൂർ
ജില്ലാ സര്‍ഗലയത്തിന് ചാമക്കാല
നഹ്ജുറശാദ് ഇസ്ലാമിക് കോളേജിൽ
ഉജ്ജ്വല സമാപ്തി. രണ്ടു
ദിവസമായി അരങ്ങേറിയ വൈവിധ്യമായ
ഇസ്ലാമിക കലാ സാഹിത്യ മത്സരങ്ങളിൽ
ജില്ലയിലെ വിവിധ മേഖലകളില
നിന്നും അഞ്ഞൂറോളം വിദ്ധ്യാർഥികള്‍
പങ്കെടുത്തു. സമാപന
സമ്മേളനം SYS തൃശൂർ
ജില്ലാ പ്രസിഡന്റ് ശറഫുദ്ധീൻ
മൗലവി വെന്മേനാട് ഉദ്ഘാടനം
ചെയ്തു. നഹജുറശാദ്
ചെയര്മാൻ ടി എം ഹൈദർ ഹാജി
വിജയികൾക്കുള്ള ട്രോഫി കൈമാറി.
ഹനീഫ് ഹുദവി
ദേലംപടി മുഖ്യപ്രഭാഷണം നടത്തി.
മുഹമ്മദ്
ഷാഫി ഹുദവി, ഇബ്രാഹീം
ഫൈസി പഴുന്നാന, ജാഫര്‍
മാസ്റ്റർ വാടാനപ്പള്ളി,
നൂറുദ്ധീൻ
യമാനി വടക്കേക്കാട് തുടങ്ങിയവര്‍
സംസാരിച്ചു. SKSSF ജില്ലാ
പ്രസിഡന്റ് അന്‍വര്‍
മുഹ്‍യിദ്ദീന്‍ ഹുദവി സ്വാഗതവും
സയ്യിദ് ശിഹാബുദ്ധീൻ തങ്ങള്‍
നന്ദിയും പറഞ്ഞു.