2 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍
തൃശൂര്‍: രണ്ട് ദിനങ്ങളായി തൃശൂര്‍ എം.ഐ.സി മസ്ജിദ് കോമ്പൗണ്ടില്‍ നടന്നുവരുന്ന അഖില കേരള ഖുര്‍ആന്‍ ഹിഫ്‌ള് മത്സരം ഇന്ന് സമാപിക്കും. കാലത്ത് 8 മണിക്ക് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കും. വൈകിട്ട് 4 മണിക്കാരംഭിക്കുന്ന സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. എം.ഐ.സി പ്രസിഡന്റ് ആര്‍.വി സിദ്ധീഖ് മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി ഖുര്‍ആന്‍ വിഭാഗം തലവന്‍ ശൈഖ് അല്‍ ഖാരി അല്‍ മുഖ് രി മുഹമ്മദ് അല്‍ മുറയ്ജ് മുഖ്യാഥിതിയായിരിക്കും. അദ്ധേഹത്തിന്റെ ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശ്രുതിമധുരമായ ഖുര്‍ആന്‍ പാരായണം സദസ്സിന് നവ്യാനുഭവമാകും. ഡോ. ബഹാഉദ്ദീന്‍ നദ്‌വി, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി, ഓണമ്പിള്ളി മുഹമ്മദ് ഫൈസി എന്നിവര്‍ യഥാക്രമം ഖുര്‍ആന്‍ അത്ഭുതങ്ങളുടെ അക്ഷയ ഖനി, ഖുര്‍ആനിന്റെ നേര്‍വഴി, ഖുര്‍ആനും ശാസ്ത്രവും എന്നീ വിഷയങ്ങളില്‍ സംസാരിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ പ്രസിഡന്റ് എസ് എം കെ തങ്ങള്‍ ബാ അലവി, സമസ്ത മുശാവറ അംഗം എം കെ എം കുഞ്ഞുമുഹമ്മദ് മുസ്ലി.യാര്‍, തേറമ്പില്‍ രാമകൃഷ്ണന്‍ എം എല്‍ എ, മേയര്‍ ഐ പി പോള്‍, കെ വി മൊയ്തുട്ടി ഹാജി, കൗണ്‍സിലര്‍ മുകേഷ് കൂളപ്പറമ്പില്‍ എന്നിവര്‍ ആശംസകളര്‍പ്പിക്കും. ഹിഫ്‌ള് മത്സരത്തിലെ വിജയികള്‍ക്ക് 2 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും.