കല്‍പ്പറ്റ
: ജില്ലാ
ഖാസിയും ശംസുല്‍ ഉലമാ ഇസ്‌ലാമിക്
അക്കാദമി സ്ഥാപക പ്രസിഡണ്ടുമായിരു
മര്‍ഹൂം പാണക്കാട് സയ്യിദ്
ഉമറലി ശിഹാബ് തങ്ങളുടെ 5-ാമത്
അനുസ്മരണവും ദുആ മജിലിസും
നാളെ(ബുധന്‍)
11 മണിക്ക്
വെങ്ങപ്പള്ളി അക്കാദമി
ഓഡിറ്റോറിയത്തില്‍ നടക്കും.
സമസ്ത ജില്ലാ
പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാരുടെ
അദ്ധ്യക്ഷതയില്‍ പാണക്കാട്
സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍
അനുസ്മരണ പരിപാടി ഉദ്ഘാടനം
ചെയ്യും. പിണങ്ങോട്
അബൂബക്കര്‍ പ്രഭാഷണം നടത്തും.
തുടര്‍ന്ന്
നടക്കുന്ന ദുആ സദസ്സിന് പ്രമുഖ
സൂഫീവര്യനും സമസ്ത കേന്ദ്ര
മുശാവറ അംഗവുമായ വാവാട്
കുഞ്ഞിക്കോയ മുസ്‌ലിയാര്‍
നേതൃത്വം നല്‍കും.
വി
മൂസക്കോയ മുസ്‌ലിയാര്‍,
ആനമങ്ങാട്
അബൂബക്കര്‍ മുസ്‌ലിയാര്‍,
എസ് മുഹമ്മദ്
ദാരിമി, എം
എം ഇമ്പിച്ചേക്കോയ മുസ്‌ലിയാര്‍,
ടി സി അലി
മുസ്‌ലിയാര്‍, മൂസാ
ബാഖവി മമ്പാട്, ഇബ്രാഹിം
ഫൈസി പേരാല്‍ തുടങ്ങിയ പ്രമുഖര്‍
സംബന്ധിക്കും. അക്കാദമി
കമ്മിറ്റി, മേഖലാ
വെല്‍ഫയര്‍ കമ്മിറ്റി
ഭാരവാഹികള്‍, സമസ്തയുടേയും
പോഷക ഘടകങ്ങളുടേയും ഭാരവാഹികള്‍
തുടങ്ങി മുഴുവന്‍ അഭ്യുദയ
കാംക്ഷികളും സംബന്ധിക്കണമെന്ന്
സെക്രട്ടറി ഹാരിസ് ബാഖവി
അറിയിച്ചു.