കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി ഓണംപിള്ളി മുഹമ്മദ് ഫൈസിയെയും വീണ്ടും തെരഞ്ഞെടുത്തു.
സത്താര്‍ പന്തലൂര്‍ വര്‍ക്കിംഗ് സെക്രട്ടറിയും അയ്യൂബ് കൂളിമാട് ട്രഷററുമാണ്. സിദ്ദീഖ് ഫൈസി വെണ്‍മണല്‍-കണ്ണൂര്‍, അബ്ദുര്‍റഹീം ചുഴലി-മലപ്പുറം, അബ്ദുല്ല കുണ്ടറ-കൊല്ലം, നവാസ് പാനൂര്‍-ആലപ്പുഴ, ഉമര്‍ ദാരിമി-ദക്ഷിണ കന്നട (വൈസ് പ്രസിഡണ്ടുമാര്‍), ഇബ്രാഹിം ഫൈസി ജെഡിയാര്‍-കാസര്‍ക്കോട്, മുസ്തഫ അഷ്‌റഫി കക്കൂപ്പടി- പാലക്കാട്, റഷീദ് ഫൈസി വെള്ളായിക്കോട്-കോഴിക്കോട്, റഫീഖ് അഹമ്മദ് തിരൂര്‍-മലപ്പുറം, മമ്മുട്ടി മാസ്റ്റര്‍ തരുവണ-വയനാട് (സെക്രട്ടറിമാര്‍), ഡോ. ബിശുറുല്‍ ഹാഫി-മലപ്പുറം, ഷാനവാസ് മാസ്റ്റര്‍-തിരുവനന്തപുരം, അബ്ദുസലാം ദാരിമി കിണവക്കില്‍- കണ്ണൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറിമാര്‍), ഹബീബ് ഫൈസി കോട്ടോപ്പാടം-പാലക്കാട്, ജി.എം സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ-പാലക്കാട്, കെ.എന്‍.എസ് മൗലവി-കോഴിക്കോട്, സുബുലുസലാം വടകര- കോഴിക്കോട്, മുജീബ് ഫൈസി പൂലോട്-കോഴിക്കോട്, ആര്‍.വി സലീം കുറ്റിക്കടവ്-കോഴിക്കോട്, ഒ.എം.എസ് തങ്ങള്‍ മേലാറ്റൂര്‍-മലപ്പുറം, ആഷിഖ് കുഴിപ്പുറം-മലപ്പുറം, പ്രൊഫ. അബ്ദുറഹീം കൊടശ്ശേരി- മലപ്പുറം, ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍-മലപ്പുറം, ബഷീര്‍ ഫൈസി ദേശമംഗലം-തൃശൂര്‍, ഇബ്രാഹിം ഫൈസി പഴുന്നാന-തൃശൂര്‍, റഷീദ് ബെളിഞ്ചം-കാസര്‍കോട്, ഷഹീര്‍ പാപ്പിനിശ്ശേരി-കണ്ണൂര്‍, ആരിഫ് ഫൈസി-കൊടക്, പരീദ്കുഞ്ഞ്-എറണാകുളം, ശുഐബ്-നീലഗിരി, ഡോ. ജാബിര്‍ ഹുദവി-തിരുവനന്തപുരം, അഹമ്മദ് വാഫി ഫൈസി കക്കാട്, പ്രൊഫ. അബ്ദുല്‍ മജീദ് കൊടക്കാട് (സെക്രട്ടേറിയറ്റ് അംഗങ്ങള്‍), എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കഴിഞ ദിവസം തൃക്കരിപ്പൂര്‍ മട്ടുമ്മലില്‍ സമാപിച്ച സംസ്ഥന കൗണ്‍സിലാണ് ഭാരവാഹികൾ നിലവിൽ വന്നത്.
തെരഞ്ഞെടുപ്പിന് ഉസ്താദ് അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് നേതൃത്വംനല്കി.
സാമുദായിക ധ്രുവീകരണം ഉണ്ടാക്കി കേരളീയ സമൂഹത്തില്‍ ശിഥിലീകരണ ചിന്തകള്‍ വളര്‍ത്താന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിത ശ്രമം വിവിധ മത സമുദായങ്ങള്‍ തിരിച്ചറിയണമെന്ന് സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.