കൊണ്ടോട്ടി
: കുടുംബ
ബന്ധങ്ങള്‍ ശിഥിലമാകുന്നത്
നല്ല പ്രവണതയല്ലന്നും ബന്ധങ്ങള്‍
ബന്ധനങ്ങളാകുന്ന ഇക്കാലത്ത്
കുടുംബബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുകയും
അതുവഴി ഒരു നവസമൂഹത്തിന്റെ
സൃഷ്ടിപ്പിനും പുതുതലമുറ
ശ്രദ്ദിക്കേണ്ടതുണ്ടെന്നും
ഹമീദലി ശിഹാബ് തങ്ങള്‍
പ്രസ്ഥാവിച്ചു. ശംസുല്‍
ഉലമാമെമ്മോറിയല്‍ ഇസ്ലാമിക്
കോംപ്ലക്‌സിന്റെ ആറാം
വാര്‍ഷികത്തോടനുബന്ധിച്ച്
നടന്ന കുടുംബ സംഗമം ഉദ്ഘാടനം
ചെയ്തു സംസാരിക്കുകയായിരുന്നു
തങ്ങള്‍. ഇസ്ലാമിക
കുടുംബ വ്യവസ്ഥിതിയും
നാട്ടാചാരങ്ങളും എന്ന വിശയം
ഷാജഹാന്‍ റഹ്മാനി കംബ്ലക്കാട്
അവതരിപ്പിച്ചു. പാശ്ചാത്യ
സംസ്‌കാരത്തിനൊത്ത് കോലം
കെട്ടുന്നതാണ് കുടുംബബന്ധങ്ങള്‍
തകരാനുള്ള പ്രധാന കാരണമെന്ന്
അദ്ദേഹം പറഞ്ഞു.