പട്ടിക്കാട്
: സുന്നി
യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ നാല്
കേന്ദ്രങ്ങളിലായി നടത്തുന്ന
മേഖലാ ക്യാമ്പുകള്‍ക്ക്
ഉജ്ജ്വല തുടക്കം.
'പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട്'
എന്ന പ്രമേയത്തില്‍
കാസര്‍കോഡ് വാദിതൈ്വബയില്‍
നടക്കുന്ന അറുപതാം വാര്‍ഷിക
സംസ്ഥാന സമ്മേളനത്തിന്റെ
ഭാഗമായി കോയമ്പത്തൂര്‍,
നീലഗിരി,
പാലക്കാട്,
മലപ്പുറം
ജില്ലാ പ്രതിനിധികള്‍ സംബന്ധിച്ച
മേഖലാ ക്യാമ്പ് പട്ടിക്കാട്
ജാമിഅ നൂരിയ അറബിക് കോളേജില്‍
നടന്നു. സംസ്ഥാന
ഉപാദ്ധ്യക്ഷന്‍ സയ്യിദ്
ഇമ്പിച്ചിക്കോയ തങ്ങള്‍
പാലക്കാട് പതാക ഉയര്‍ത്തി.
ജനറല്‍ സെക്രട്ടറി
പ്രൊ. കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
ഡിസംബറില്‍
എല്ലാ ജില്ലകളിലും ജില്ലാ
സമ്മേളനം നടത്തുമെന്ന്
കര്‍മ്മപദ്ധതി അവതരിപ്പിച്ച
അബ്ദുസ്സമദ് പൂക്കോട്ടൂര്‍
പറഞ്ഞു. മേഖലാ
പണ്ഡിത സംഗമം, റമളാന്‍
കാമ്പയിന്‍, വാദിതൈ്വബ
സംഗമം, വജ്ര
ജൂബിലി സേന, സുന്നി
അഫ്കാര്‍ സംഗമം, ജില്ലാ
ക്യാമ്പ്, ജില്ലാ
സമ്മേളനം തുടങ്ങിയ കര്‍മ്മ
പദ്ധതികള്‍ ക്യമ്പില്‍
അവതരിപ്പിച്ചു. 'വിദ്യാഭ്യാസം
അതിജീവന മാര്‍ഗ്ഗം' ഡോ.
സുബൈര്‍ ഹുദവി
ചേകന്നൂര്‍ അവതരിപ്പിച്ചു.
ടി.കെ.
മുഹമ്മദ്
കുട്ടി ഫൈസി പട്ടാമ്പി,
സയ്യിദ്
കെ.കെ.എസ്.
തങ്ങള്‍,
ശരീഫ് ദാരിമി
നീലഗിരി പ്രസംഗിച്ചു.
പി.പി.
മുഹമ്മദ് ഫൈസി
സ്വാഗതവും ഹസന്‍ സഖാഫി
പൂക്കോട്ടൂര്‍ നന്ദിയും
പറഞ്ഞു. ഏഴു
മാസം കൊണ്ട് ഖുര്‍ആന്‍
മനഃപ്പാഠമാക്കിയ സ്വഫ്‌വാന്‍
പരിയാപുരത്തിന് പെരിന്തല്‍മണ്ണ
മണ്ഡലം എസ്.വൈ.എസ്.
ഉപഹാരം കോഴിക്കോട്
ഖാസി സയ്യിദ് മുഹമ്മദ് കോയ
തങ്ങള്‍ ജമലുല്ലൈലി സമ്മാനിച്ചു.
പി.ടി.
അലി മുസ്‌ലിയാര്‍,
സിദ്ദീഖ് ഫൈസി
അമ്മിനിക്കാട് സംബന്ധിച്ചു.