ചട്ടഞ്ചാല്‍
: മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
ദാറുല്‍ ഇര്‍ശാദ് അക്കാദമിയില്‍
നിന്ന് ഇസ്‌ലാം ആന്റ് കണ്ടംപററി
സ്റ്റഡീസില്‍ ഡിഗ്രി പഠനം
പൂര്‍ത്തിയാക്കി ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിലെ
വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍
പി.ജി
പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍
തുര്‍ക്കിയിലേക്ക് യാത്ര
തിരിക്കുന്നു. ദാറുല്‍
ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി
ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്
ദഅ്‌വാ ആന്റ് കംപാരിറ്റീവ്
സ്റ്റഡി ഓഫ് റിലീജിയന്‍സ്
പഠിതാവായ സിദ്ധീഖ് ഇര്‍ശാദി
മാസ്തിക്കുണ്ട്,
ഡിപ്പാര്‍ട്ടുമെന്റ്
ഓഫ് ഹദീസ് ആന്റ് റിലേറ്റ്ഡ്
സയന്‍സ് പഠിതാവായ അര്‍ഷദ്
ഇര്‍ശാദി നെല്ലിക്കുന്ന്,
ഇസ്‌ലാമിക്
ജൂറിസ് പ്രുഡന്‍സ് ആന്റ്
റിലേറ്റഡ് സയന്‍സ് പഠിതാവായ
സ്വാബിത്ത് ഇര്‍ശാദി ചേരൂര്‍
എന്നിവരാണ് തുര്‍ക്കി മൗലാനാ
ജലാലുദ്ധീന്‍ റൂമി
യൂനിവേഴ്‌സിറ്റിയിലേക്ക്
ഉപരിപഠനത്തിനായി പുറപ്പെടുന്നത്.
തുര്‍ക്കി
കെന്‍യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
റൂമി യൂനിവേഴ്‌സിറ്റിയില്‍
ഉപരി പഠനം നടത്താന്‍ ഇന്ത്യന്‍
വിദ്യാര്‍ത്ഥികളെ
തെരെഞ്ഞെടുക്കുന്നതിനായി
തുര്‍ക്കി പ്രതിനിധികള്‍
ദാറുല്‍ ഹുദാ ഇസ്‌ലാമിക്
യൂനിവേഴ്‌സിറ്റിയില്‍ നടത്തിയ
ഇന്റര്‍വ്യൂവില്‍ വിജയിച്ചതോടെയാണ്
സ്‌കോളര്‍ഷിപ്പോടെ പഠനം
നടത്താന്‍ ഇവര്‍ക്ക് അവസരം
ലഭിച്ചത്. വിദ്യാര്‍ത്ഥികളെ
മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ്
പ്രസിഡണ്ട് ത്വാഖ അഹ്മദ്
മുസ്‌ലിയാര്‍,ജനറല്‍
സെക്രട്ടറി യു.എം
അബ്ദുറഹ്മാന്‍ മൗലവി,എം
ഐ സി ദാറുല്‍ ഇര്‍ശാദ് അക്കാദമി
പ്രിന്‍സിപ്പാള്‍ അന്‍വറലി
ഹുദവി മാവൂര്‍, ഇസ്‌ലാമിക്
മൂവ്‌മെന്റ് ഓഫ് അലൂമ്‌നി
ഓഫ് ദാറുല്‍ ഇര്‍ശാദ്
(ഇമാദ്)കേന്ദ്ര
കമ്മിറ്റി ഭാരവാഹികളായ സയ്യിദ്
ബുര്‍ഹാന്‍ ഇര്‍ശാദി അല്‍
ഹുദവി, മന്‍സൂര്‍
ഇര്‍ശാദി അല്‍ ഹുദവി കളനാട്,
ബദ്‌റുദ്ധീന്‍
ഇര്‍ശാദി അല്‍ ഹുദവി തൊട്ടി,
ദാറുല്‍ ഇര്‍ശാദ്
അക്കാദമി സ്റ്റുഡന്റ്‌സ്
അസോസിയേഷന്‍ ഭാരവാഹികളായ
ശമ്മാസ് ഷിറിയ, മന്‍സൂര്‍
ചെങ്കള, അറഫാത്ത്
പൂച്ചക്കാട് എന്നിവര്‍
അഭിനന്ദിച്ചു.