കല്‍പ്പറ്റ
: ശംസുല്‍
ഉലമാ ഇസ്ലാമിക് അക്കാദമിയുടെ
ഉമറലി ശിഹാബ് തങ്ങള്‍ സ്മാരക
തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജിലെ
പുതിയ അധ്യയന വര്‍ഷത്തിലേക്കുള്ള
വിദ്യാര്‍ത്ഥികളെ
തെരെഞ്ഞെടുക്കുന്നതിനായി
ഇന്ന് (തിങ്കള്‍)
രാവിലെ 10
മണിക്ക്
ഇന്റര്‍വ്യൂ നടക്കും.
7-ാം തരം സ്കൂളും
5-ാം തരം
മദ്റസയും പാസായ 12
വയസ്സില്‍
കവിയാത്ത ആണ്‍കുട്ടികള്‍ക്ക്
3 വര്‍ഷം
കൊണ്ട് ഖുര്‍ആന്‍
മനഃപാഠമാക്കുന്നതോടൊപ്പം
എസ് എസ് എല്‍ സിയും നല്കുന്ന
രീതിയിലുള്ളതാണ് കോഴ്സ്.
സ്ഥാപനത്തില്‍
നിന്ന് ഇതിനകം ഇരുപതിലധികം
വിദ്യാര്‍ത്ഥികള്‍ ഹിഫ്ള്
പൂര്‍ത്തിയാക്കി സനദ്
നേടിയിട്ടുണ്ട്.
കേന്ദ്രസര്‍ക്കാറിന്റെ
എസ് എസ് എല്‍ സി പരീക്ഷയിലും
മികച്ച വിജയമാണ് വിദ്യാര്‍ത്ഥികള്‍
നേടിയത്. അപേക്ഷാഫോറം
വാങ്ങിയവരും താല്പര്യമുള്ളവരും
പൂരിപ്പിച്ച അപേക്ഷയുമായി
രാവിലെ വെങ്ങപ്പള്ളി അക്കാദമിയില്‍
എത്തിച്ചേരേണ്ടതാണെന്ന്
സെക്രട്ടറി അറിയിച്ചു.