കൊണ്ടോട്ടി: വെള്ളിയാഴ്ച കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദില്‍ വിഘടിതർ ആസൂത്രണം ചെയ്ത പ്രകാരം ഖതീബിന് നേരെയും മഹല്ല് നിവാസികള്‍ക്ക് നേരെയും അകാരണമായി അക്രമം അഴിച്ച് വിട്ട് ജുമുഅ മുടക്കിയ സംഭവവുമായി ബന്ധപ്പെട്ട് സിറാജ് പത്രത്തില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് മഹല്ല് എസ്.വൈ.എസ് കമ്മിറ്റിഅറിയിച്ചു.
സ്ഥലം ഖതീബിന് പകരം മറ്റൊരു ഖത്തീബിനെ നിയമിച്ചിട്ടില്ല. മാത്രമല്ല സ്ഥലം ഖത്തീബ് അബ്ദുസലാം ദാരിമി സുന്നി വിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിച്ചെന്ന വിഘടിത വിഭാഗത്തിന്റെ വാദം വസ്തുതക്ക് നിരക്കാത്തതുമാണ്.
കരിപ്പൂര്‍ ആഞ്ചിറക്കല്‍ ജുമാമസ്ജിദിന് പാരമ്പര്യമായി മുത്വവല്ലി സ്ഥാനം നിലവിലില്ല. മഹല്ലില്‍ 75 ശതമാനം വരുന്ന ആളുകളും സമസ്തക്കാരായതിനാല്‍ കാന്തപുരം വിഭാഗത്തിന് എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട സാഹചര്യത്തില്‍ കുടുംബങ്ങളെ തമ്മിലടിപ്പിച്ച് പള്ളി പൂട്ടിക്കാനുള്ള ശ്രമമാണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്.
സംഭവത്തില്‍ മഹല്ല് നേതാക്കളായ പി.എ. മുഹമ്മദ് കുട്ടി ഹാജി, ടി.പി. വിച്ചാലി ഹാജി, കെ. ഹസന്‍ ഹാജി, പി.എ. അഹമ്മദാജി, കെ. ഹസന്‍ മുസ്‌ല്യാര്‍, കെ.കെ. അബ്ദുറഹ്മാന്‍, പി.എ. കരീം, പി.കെ. അഹമ്മദാജി, കരുത്ത് മുഹമ്മദാജി, പി.കെ. അഹമ്മദ് ഹാജി നെടിയോടത്ത്, എ.കെ. ഹംസ ഹാജി, ടി.പി. അബ്ദുറഹ്മാന്‍ ഹാജി, പി.എ. കുട്ട്യാലി മാസ്റ്റര്‍, റഹീം സി.പി. പ്രതിഷേധിച്ചു.
Related News:
കരിപ്പൂര്‍ ആഞ്ചിറക്കലിൽ വിഘടിതർ ജുമുഅ തടസപ്പെടുത്തി; ഖത്തീബിനെ വലിച്ചിറക്കി