പാലക്കാട്
: സമസ്ത
കേരള ജംഇയ്യത്തുല്‍ മുദരിസീന്‍
പാലക്കാട് ജില്ലാ കമ്മിറ്റിയുടെ
ആഭിമുഖ്യത്തില്‍ ജില്ലയിലെ
മുഴുവന്‍ ദര്‍സ് അറബിക്കോളേജുകളിലെ
വിദ്യാര്‍ത്ഥികളേയും
സംഘടിപ്പിച്ചു കൊണ്ട്
ചെര്‍പുളശ്ശേരി മയ്യിത്തിന്‍കര
സി.എം
ഓഡിറ്റോറിയത്തില്‍ സംഘടിക്കപ്പെട്ട
ജില്ലാ ത്വലബ കോണ്‍ഫ്രന്‍സ്
വ്യത്യസ്തമായ ചര്‍ച്ചകളെ
കൊണ്ടും പഠനാര്‍ഹമായ ക്ലാസുകളെ
കൊണ്ടും ശ്രദ്ധേയമായി.
ജില്ലയിലെ
ദര്‍സുകളിലേയും അറബിക്കോളേജുകളിലേയും
വിദ്യാര്‍ത്ഥികള്‍
സമസ്തക്കൊപ്പമാണെന്ന്
വിളിച്ചറിയിക്കുന്നതായിരുന്നു
ത്വലബ കോണ്‍ഫ്രന്‍സ്.
വിശുദ്ധ
ഖുര്‍ആനും ഹദീസും പഠിപ്പിച്ച
മുന്‍ഗാമികളുടെ മാര്‍ഗമാണ്
മുസ്‌ലിം സമൂഹം പിന്‍പറ്റേണ്ടതെന്നും
പൈതൃക സംരക്ഷണത്തിന് മത വിദ്യ
അനിവാര്യമാണെന്നും സമ്മേളനം
ആവശ്യപ്പെട്ടു. ഇസ്‌ലാമിക
വിഷയങ്ങളില്‍ അവഗാഹം നേടാത്തവര്‍
സ്വന്തമായി ഗവേഷണം ചെയ്തതിന്റെ
പരിണത ഫലമാണ് ഇന്ന് ചില
പ്രസ്ഥാനങ്ങള്‍ പൊട്ടിപ്പിളരാന്‍
കാരണമെന്നും സമ്മേളനം
അഭിപ്രായപ്പെട്ടു.
ജംഇയ്യത്തുല്‍
മുദരിസീന്‍ ജില്ലാ പ്രസിഡന്റ്
സയ്യിദ് അബ്ദു റഹ്മാന്‍ ജിഫ്രി
തങ്ങളുടെ അദ്ധ്യക്ഷതയില്‍
സമസ്ത മുശാഅറ അംഗം സയ്യിദ്
കെ.പി.സി
തങ്ങള്‍ വല്ലപ്പുഴ ഉദ്ഘാടനം
ചെയ്തു. കമ്പം
തൊടി മുഹമ്മദ് മുസ്‌ലിയാര്‍
പ്രാര്‍ത്ഥനക്ക് നേതൃത്വം
നല്‍കി. ഫറൂഖ്
കോളേജ് പ്രൊഫസര്‍ മജീദ്
മാസ്റ്റര്‍ വ്യക്തിത്വ വികസനം
എന്ന വിഷയത്തിലും ജി.എം
സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ
നമ്മുടെ നേതാക്കള്‍ എന്ന
വിഷയത്തിലും, പട്ടിക്കാട്
ജാമിഅ നൂരിയ്യ പ്രൊഫസര്‍
സലീം ഫൈസി ഇര്‍ഫാനി നമ്മുടെ
ആദര്‍ശം എന്ന വിഷയത്തിലും
ക്ലാസെടുത്തു. സമസ്ത
കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
സംസ്ഥാന പ്രസിഡന്റ് ശൈഖുനാ
സി.കെ.എം
സ്വാദിഖ് മുസ്‌ലിയാര്‍ സമാപന
പ്രഭാഷണം നടത്തി സമസ്ത കേന്ദ്ര
മുശാവറ അംഗം ശൈഖുനാ നെല്ലായ
കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍,
എസ്.വൈ.എസ്
സംസ്ഥാന ഉപാദ്ധ്യക്ഷന്‍
ഇമ്പിച്ചിക്കോയ തങ്ങള്‍ പഴയ
ലക്കിടി, പൊട്ടച്ചിറ
അന്‍വരിയ്യ പ്രിന്‍സിപ്പള്‍
തലക്കടത്തൂര്‍ യൂസുഫ്
മുസ്ലിയാര്‍, ജംഇയ്യത്തുല്‍
മുഅല്ലിമീന്‍ ജില്ലാ ജനറല്‍
സെക്രട്ടറി സി.മുഹമ്മദലി
ഫൈസി, എസ്.വൈ.എസ്
ജില്ലാ വര്‍ക്കിംങ് സെക്രട്ടറി
ഖാജാ ദാരിമി, എസ്.കെ.എസ്.എസ്.എഫ്
സംസ്ഥാന സെക്രട്ടറി മുസ്ഥഫ
അശ്‌റഫി കക്കുപ്പടി,
സലാം ഫൈസി,
അബ്ദു ഹാജി,
കുട്ടിപ്പ
ഹാജി, സി.മുഹമ്മദ്
കുട്ടി ഫൈസി അലനല്ലൂര്‍,
സുലൈമാന്‍
ദാരിമി കോണിക്കിഴി,
എം.ടി
ഉമറലി ദാരിമി മണലടി,
അശ്‌റഫ് ഫൈസി
കുന്തിപ്പുഴ, മുസ്ഥഫ
ഫൈസി, മുസ്തഫ
ഫൈസി വളപുരം, സ്വാലിഹ്
ഫൈസി കുളപ്പറമ്പ്, സുഹൈല്‍
ദാരിമി വളപുരം, ശിഹാബുദ്ധീന്‍
ഫൈസി, സിദ്ധീഖ്
റഹ്മാനി, ഖാദര്‍
ദാരിമി, ഒ.എ
മൊയ്തു ഹാജി, തുടങ്ങിയവര്‍
സംബന്ധിച്ചു. അബ്ദുല്ലത്വീഫ്
ഹൈതമി സ്വാഗതവും സക്കീര്‍
ഹുസൈന്‍ ദാരിമി ചങ്ങലീരി
നന്ദിയും പറഞ്ഞു.