കൊണ്ടോട്ടി
: യുവജനങ്ങളും
വിദ്യാര്‍ത്ഥികളും സമൂഹത്തിന്റെ
പ്രധാന ഭാഗമാണെന്നും
ധാര്‍മികയിലൂന്നിയായിരിക്കണം
അവരുടെ പ്രവര്‍ത്തനങ്ങളെന്നും
സ്വാദിഖലി ശിഹാബ് തങ്ങള്‍
പറഞ്ഞു. മുണ്ടക്കുളം
ശംസുല്‍ ഉലമാ മെമ്മോറിയല്‍
ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ
ആറാം വാര്‍ഷികത്തോടനുബന്ധിച്ച്
നടന്ന വിദ്യാര്‍ത്ഥി യുവജന
സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു
അദ്ദേഹം.
യുവാക്കളുടെ
സജീവ സാന്നിധ്യം കൊണ്ട്
ശ്രദ്ദേയമായ സെഷനില്‍ സമസ്തയുടെ
വിദ്യാര്‍ത്ഥി പടയണി എന്ന
വിശയം സത്താര്‍ പന്തല്ലൂര്‍
അവതരിപ്പിച്ചു.
പൈതൃകത്തിന്റെ
പതിനഞ്ചാം നൂറ്റാണ്ട് എന്ന
വിശയം സി.ഹംസ
അവതരിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍
സമൂഹത്തില്‍ ഉണ്ടാക്കിയ
വിപ്ലവകരമായ മുന്നേറ്റങ്ങള്‍
വരും തലമുറക്ക് പാഠമാണെന്നും
സമൂഹത്തിന്റെ നന്മയാണ്
വിദ്യാര്‍ത്ഥികളുടെ ലക്ഷ്യമെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
ആനമങ്ങാട്
മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷത
വഹിച്ചു. ശിഹാബ്
കുഴിഞ്ഞൊളം സ്വാഗതം പറഞ്ഞു.
സമ്മേളന
നഗരിയില്‍ നാളെ കാലത്ത്
8മണിക്ക്
എസ്.എം.ഐ.സി
സര്‍ഗ പ്രതിഭാ സംഗമം നടക്കും.
വിദ്യാര്‍ത്ഥികളുടെ
വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍
അരങ്ങേറും. തുടര്‍ന്ന്
3മണിക്ക്
നടക്കുന്ന മഹല്ല് നേതൃ സംഗമം
സയ്യിദ് മുഹമ്മദ് ജമലുല്ലൈലി
തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
മാതൃകാ മഹല്ല്
എന്ന വിശയം അബ്ദുല്ല മാസ്റ്റര്‍
കൊട്ടപ്പുറം അവതരിപ്പിക്കും.
അലവിക്കുട്ടി
ഹാജി മുതുപറമ്പ് അധ്യക്ഷത
വഹിക്കും. വൈകുന്നേരം
8മണിക്ക്
ദിക്‌റ് ദുആ സമ്മേളനത്തിന്
ശൈഖുനാ അത്തിപ്പറ്റ മുഹ്‌യുദ്ദീന്‍
കുട്ടി മുസ്‌ലിയാര്‍ നേതൃത്വം
നല്‍കും.