ഇടപ്പള്ളി
: SKSSF സംസ്ഥാന
കമ്മിറ്റി സംഘടിപ്പിച്ച
സര്‍ഗലയം ഇസ്‍ലാമിക കലാസാഹിത്യ
മത്സരത്തില്‍ മലപ്പുറം ജില്ല
581 പോയിന്റ്
നേടി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്
നേടി. കോഴിക്കോട്
ജില്ല 418 പോയിന്റും
കാസര്‍ഗോഡ് ജില്ല 350
പോയിന്റും
നേടി രണ്ടും മൂന്നും സ്ഥാനങ്ങള്‍
പങ്കിട്ടു. രണ്ട്
ദിവസമായി അല്‍ അമീന്‍ പബ്ലിക്
സ്‌കൂള്‍ അങ്കണത്തില്‍ 15
വേദികളിലായി
രണ്ടായിരം കലാ പ്രതിഭകള്‍
മാറ്റുരച്ചു. സാംസ്‌കാരിക
കേരളത്തിലെ പ്രമുഖ വ്യക്തികളാണ്
വിധികര്‍ത്താകളായി മത്സരം
നിയന്ത്രിച്ചത്. മത്സര
പരിപാടികള്‍ കേരള ഇസ്‌ലാമിക്
ക്ലാസ് റൂമിലൂടെ തത്സമയ
ഒണ്‍ലൈന്‍ സംപ്രേഷണം
നടത്തിയിരുന്നു. സമാപന
സമ്മേളനം ബെന്നി ബെഹന്നാന്‍
എം. എല്‍.എ
ഉദ്ഘാടനം ചെയ്തു. ഇ.എ
ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു.
കുട്ടശ്ശേരി
മുന്‍സിപ്പല്‍ ചെയര്‍മാന്‍
ജമാല്‍ മടക്കടവന്‍,
ത്യക്കാക്കര
മുന്‍സിപ്പല്‍ ചെയര്‍മാന്‍
പി.ഐ
മുഹമ്മദലി, ചെന്നല്ലൂര്‍
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
കെ.കെ
സുരേശ് ബാബു, അബ്ദുല്‍
സലാം ഫൈസി അടിമാലി,
ഓണമ്പിള്ളി
മുഹമ്മദ് ഫൈസി, സത്താര്‍
പന്തലൂര്‍, റശീദ്
ഫൈസി വെള്ളായിക്കോട്,
കെ.എന്‍.എസ്
മൗലവി, മജീദ്
ഫൈസി, മജീദ്
മാസ്റ്റര്‍ എന്നിവര്‍
പ്രസംഗിച്ചു. ജന:കണ്‍വീനര്‍
എം.എ പരീത്
സ്വാഗതവും പി.എ
പരീത്കുഞ്ഞ് നന്ദിയും പറഞ്ഞു.