കുവൈത്ത്
സിറ്റി : ജീവിതത്തിന്റെ
വിശുദ്ധ വിചാരങ്ങളെ വിസ്മരിക്കുകയും
നന്മകളെ നിരാകരിക്കുകയും
ചെയ്യു നവ മാനവന് സമ്രാജ്യത്വത്തിന്
ദാസ്യവേല ചെയ്യുതാണ് ലോകത്തിന്റെ
വര്‍ത്തമാനമെന്ന് പ്രമുഖപണ്ഡിതന്
സിംസാറുല്‍ ഹഖ് ഹുദവി (യു.എ.ഇ)
പറഞ്ഞു.
ധന്യമായ
സംസ്കാരവും മത മൂല്യങ്ങളും
പാടെ അവഗണിക്കുകയും പരസ്യപ്പലകകളില്‍
മൂല്യബോധം കാണുകയും ചെയ്യുന്ന
രീതിയിലേക്ക് മുസ്ലിം സഞ്ചയം
പോലും ആപതിക്കുമ്പോള്‍
നന്മയിലേക്ക് ക്ഷണിക്കാനും
ജീര്‍ണ്ണതകള്‍ക്കെതിരെ
നവബോധനം സാധ്യമാക്കാനും
സാമൂഹിക കൂട്ടായ്മകളുടെ
ജാഗരണവും ഉയിര്ത്തെഴുനേല്പ്പും
അനിവാര്യമാണെും ഇസ്ലാമിക്
സെന്ററിന്റെ കാമ്പയിന്
അത്തരം നീക്കങ്ങളിലേക്കുള്ള
പ്രചോദനമാവട്ടെയെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
കുവൈത്ത്
ഇസ്ലാമിക് സെന്റര്‍
'ജീര്‍ണ്ണതള്‍ക്കെതിരെ
ജനജാഗരണം' എ
പ്രമേയവുമായി സംഘടിപ്പിച്ചുവരുന്ന
ത്രൈമാസ സംസ്കരണ കാമ്പയിനിന്റെ
ഭാഗമായി അബ്ബാസിയ,
ഫര്‍വാനിയ
മേഖല കമ്മിറ്റികള്‍ സംയുക്തമായി
സംഘടിപ്പിച്ച സംസ്കരണ പൊതു
സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം
നടത്തുകയായിരുന്നു അദ്ദേഹം.
അബ്ബാസിയ
യുനൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍
ഓഡിറ്റോറിയത്തില്‍ നടന്ന
സമ്മേളനം ഇസ്ലാമിക് സെന്റര്‍
ചെയര്മാന് ശംസുദ്ധീന്‍
ഫൈസി ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ കരീം
ഫൈസി അദ്ധ്യക്ഷത വഹിച്ചു.
ഇസ്ലാമിക്
സെന്റര്‍ പ്രസിഡന്റ് ഉസ്മാന്
ദാരിമി, ട്രഷറര്‍
ഇ. എസ്
അബ്ദുറഹിമാന് ഹാജി എിവര്‍
ആശംസകള്‍ അര്‍പ്പിച്ചു.
റസാഖ് ദാരിമി,
അബ്ദുറഹിമാന്
കോയ, ഇബ്രാഹിം
അരിയില്‍ തുടങ്ങിയവര്‍
പ്രസംഗിച്ചു. അബ്ദുല്‍
ഹമീദ് അന്‍വരി സ്വാഗതവും
ഹുസന്‍ കുട്ടി നന്ദിയും
പറഞ്ഞു.