മാപ്പിള കവി ഒ.എം. കരുവാരക്കുണ്ട് ഉദ്ഘാടനം ചെയ്യുന്നു |
കണ്ണൂര്‍
: കലയും
സാഹിത്യവും ഉദാത്തമായ ദൈവിക
ചൈതന്യമാണെന്നും ഏറ്റവും
വലിയ കലാകാരന്‍ പ്രപഞ്ചത്തെ
സുന്ദരമായി സംവിധാനിച്ച
സര്‍വ്വശക്തനായ തമ്പുരാനാണെന്നും
അവന്‍ നല്‍കിയ കലാ ശേഷികളെ
മാനവിക സമൂഹം പരസ്പര സ്നേഹത്തിന്‍റെ
ചാലക ശക്തിയായി ഉപയോഗപ്പെടുത്തണമെന്നും
പ്രശസ്ത മാപ്പിള കവിയും
ഗ്രന്ഥകാരനുമായ ഒ.എം.
കരുവാരക്കുണ്ട്
അഭിപ്രായപ്പെട്ടു.
കലകള്‍ക്ക്
മാര്‍ഗഭ്രംശനം
സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും
അധാര്‍മ്മികതയെയും ആഭാസങ്ങളെയും
കലയായി ചിത്രീകരിക്കുന്നവരാണ്
വര്‍ത്തമാന കാലത്തെ സാംസ്കാരിക
നായകരെന്നും അദ്ദേഹം
കൂട്ടിച്ചേര്‍ത്തു.
SKSSF കണ്ണൂര്‍
ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച
സര്‍ഗലയം കലാസാഹിത്യ മത്സരം
മാങ്കടവില്‍ ഉദ്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു
അദ്ദേഹം.
അബ്ദുസ്സലാം
ദാരിമി കിണവക്കല്‍ അധ്യക്ഷത
വഹിച്ചു. സപ്ലിമെന്‍റ്
പ്രകാശനം വി.കെ.
അബ്ദുല്‍ഖാദര്‍
മൌലവി മൊയ്തു ഹാജി പാലത്തായിക്ക്
നല്‍കി നിര്‍വ്വഹിച്ചു.
പി.പി.
മുഹമ്മദ്
കുഞ്ഞി, ഹംസ
മാസ്റ്റര്‍ മയ്യില്‍,
അബ്ദുല്‍
ലത്തീഫ് പന്നിയൂര്‍,
ബശീര്‍ അസ്അദി,
ജുനൈദ് ചാലാട്,
അബൂബക്കര്‍
യമാനി, സിറാജുദ്ദീന്‍
പന്നിയൂര്‍, സമീര്‍
അസ്ഹരി, ഹസന്‍
ദാരിമി, മുത്തലിബ്
ഫൈസി, ഹാരിസ്,
ഇ.കെ.
അഹ്‍മദ് ബാഖവി,
കെ.വി.
ഇബ്റാഹീം
മൌലവി, കെ.പി.
അബൂബക്കര്‍
മാസ്റ്റര്‍, കെ.പി.
അര്‍ശാദ്
സംസാരിച്ചു.