ചേളാരി
: ഇന്ത്യയുടെ
മതേതര ജനാധിപത്യ മുഖത്തെ
കൂടുതല്‍ ശക്തിപ്പെടുത്തുന്ന
ജനവിധിയാണ് കര്‍ണാടകയില്‍
നിന്നുണ്ടായത്. വരാനിരിക്കുന്ന
ലോക്‌സഭാ തെരഞ്ഞെടുപ്പിലും
വര്‍ഗീയ, തീവ്രവാദ,
ഫാസിസ്റ്റ്
ശക്തികളെ തടയാന്‍ വോട്ടര്‍മാര്‍ക്ക്
കര്‍ണാടക ജനവിധി പാഠമാവും.
ജനാധിപത്യത്തിന്റെ
മഹത്തായ ശക്തിയും സൗകര്യവും
ദുരുപയോഗം ചെയ്ത് ധനവും
പരസ്യവും ആയുധമാക്കി പലപ്പോഴും
വര്‍ഗീയ ശക്തികള്‍
അധികാരത്തിലെത്താറുണ്ട്.
അതിന്റെ
ദുരന്തങ്ങള്‍ ഭാരതം
അനുഭവിക്കാറുമുണ്ട്.
ദക്ഷിണേന്ത്യയില്‍
ബി.ജെ.പി
സാന്നിധ്യം അവസാനിപ്പിച്ച
വോട്ടര്‍മാരെ അഭിനന്ദിക്കുന്നതോടൊപ്പം
ജനാധിപത്യ ചേരികളെ ശക്തിപ്പെടുത്താന്‍
ആവശ്യപ്പെടുകയും ചെയ്യുന്ന
പ്രമേയം ചേളാരിയില്‍ ചേര്‍ന്ന
ഇഖ്‌റഅ് പബ്ലിക്കേഷന്‍
പാസാക്കി.
കോട്ടുമല
ടി.എം.
ബാപ്പു
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. പ്രൊഫ.
കെ.
ആലിക്കുട്ടി
മുസ്‌ലിയാര്‍, സി.കെ.എം.
സ്വാദിഖ്
മുസ്‌ലിയാര്‍, മുസ്തഫ
മുണ്ടുപാറ, ഉമര്‍
ഫൈസി മുക്കം, ഹാജി
കെ. മമ്മദ്
ഫൈസി, നാസര്‍
ഫൈസി കൂടത്തായി, എം.എ.
ചേളാരി,
ടി. അലി
ബാവ, പി.കെ.
മുഹമ്മദ് ഹാജി,
പി.എം.
റഫീഖ് അഹമ്മദ്,
പുറങ്ങ്
മൊയ്തീന്‍ മുസ്‌ലിയാര്‍,
എ.കെ.
ആലിപ്പറമ്പ്,
സൈതലവി
മുസ്‌ലിയാര്‍ നീലഗിരി,
ഹസ്സന്‍
ആലങ്കോട്, പി.ഇ.
മുഹമ്മദ് ഫൈസി,
അബൂബക്കര്‍
സാലൂദ് നിസാമി, പി.
ഹസൈനാര്‍ ഫൈസി,
അബ്ദുല്‍
ഖാദിര്‍ അല്‍ ഖാസിമി,
എം.എം.
ഇമ്പിച്ചിക്കോയ
മുസ്‌ലിയാര്‍, സി.മുഹമ്മദലി
ഫൈസി സംസാരിച്ചു. പിണങ്ങോട്
അബൂബക്കര്‍ സ്വാഗതം പറഞ്ഞു.