ഔന്നത്യങ്ങളിലേക്ക്‌ വഴി തെളിയിച്ച്‌ സ്റെറപ് സിവില്‍ സര്‍വീസ് പരിശീലന ക്യാമ്പ്‌




നാദാപുരം: എസ്.കെ.എസ്. എസ്.എഫ് ഷാര്‍ജ കമ്മിറ്റിയുടെ സഹകരണത്തോടെ ട്രെന്‍ഡ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കുന്ന സിവില്‍ സര്‍വീസ് പരിശീലന പദ്ധതിയായ സ്റ്റെപ്പിന്റെ ത്രിദിന റസിഡന്ഷ്യല്‍ ക്യാമ്പിനു ഉജ്ജ്വല തുടക്കം. ഓര്‍ക്കാട്ടേരി എം.എം കാമ്പസില്‍ നടക്കുന്ന ക്യാമ്പ്‌ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹൈദ്രോസ് തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. പാറക്കല്‍ അബ്ദുള്ള, സി.സി മൊയ്തു, മുറിച്ചാണ്ടി ഇബ്രാഹിം, ഒ.കെ ഇബ്രാഹിം, എ.കെ ബീരാന്‍ ഹാജി, ക്രസന്റ് അബ്ദുള്ള ഹാജി, കെ.ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍, റസാഖ് വളാഞ്ചേരി പ്രസംഗിച്ചു. 'ജേതാവിനോപ്പം' സെഷനില്‍ അമര്‍നാഥ് ഐ.എ.എസ് വിദ്യാര്‍ഥികളുമായി സംവദിച്ചു. 'മാതൃകാ വ്യക്തി ' സെഷനില്‍ എസ്.വി മുഹമ്മദലി ക്ലാസെടുത്തു.
ശാഹുല്‍ ഹമീദ് മാസ്റ്റര്‍, റഷീദ് കോടിയുറ, റിയാസ് നരിക്കുനി, റഷീദ് കംബ്ലക്കാട് എസ്.വി മുഹമ്മദലി ക്ലാസെടുത്തു.

ശാഹുല്‍ ഹമീദ് മാസ്റ്റര്‍, റഷീദ് കോടിയുറ, റിയാസ് നരിക്കുനി, റഷീദ് കംബ്ലക്കാട്എസ്.വി മുഹമ്മദലി ക്ലാസെടുത്തു.
ശാഹുല്‍ ഹമീദ് മാസ്റ്റര്‍, റഷീദ് കോടിയുറ, റിയാസ് നരിക്കുനി, റഷീദ് കംബ്ലക്കാട് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ നേതൃത്വം നല്‍കി.