കോഴിക്കോട്
: SKSSF ത്വലബാ
വിംഗ് സംസ്ഥാന സമിതി പുറത്തിറക്കിയ
'സത്യസാക്ഷി
ആദര്‍ശ പഠന ക്ലാസ്റൂം'
ഡി.വി.ഡി.
കേരളത്തിന്
അകത്തും പുറത്തുമായി അമംപതിനായിരം
വീടുകളില്‍ സൗജന്യമായി വിതരണം
ചെയ്യും. പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങള്‍ മുഖ്യരക്ഷാധികാരി
ആയിരിക്കും. സയ്യിദ്
മുഹ്‍സിന്‍ കുറുമംപത്തൂര്‍
ഡയറക്ടറും കുഞ്ഞിമുഹമ്മദ്
പാണക്കാട് അസോ.ഡയറക്ടറുമായി
പുറത്തിറക്കിയ സി.ഡി.
യില്‍ ദാറുല്‍
ഹുദാ യൂണിവേഴ്സിറ്റി പ്രൊഫ.
കെ.സി.
മുഹമ്മദ്
ബാഖവിയാണ് വിഷയാവതാരകന്‍.
ത്വലബാ വിംഗ്
ജില്ലാ കമ്മിറ്റി SKSSF
ക്ലസ്റ്റര്‍,
ശാഖ കമ്മിറ്റികള്‍
വഴിയും ദര്‍സ് അറബിക് കോളേജുകള്‍
വഴിയുമാണ് സി.ഡി.
യുടെ വിതരണം
നിര്‍വ്വഹിക്കുന്നത്.
കോഴിക്കോട്
ഇസ്‍ലാമിക് സെന്‍ററില്‍
ജില്ലാ കമ്മിറ്റികള്‍ക്കുള്ള
വിതരണം പാണക്കാട് സയ്യിദ്
ഹാരിസലി ശിഹാബ് തങ്ങള്‍
നിര്‍വ്വഹിച്ചു.
കുഞ്ഞിമുഹമ്മദ്
പാണക്കാട്, ജുബൈര്‍
സയ്യിദ് മുബശ്ശിര്‍,
മുഹമ്മദ്
ഫാറൂഖ്, അനീസ്
വെങ്ങപ്പള്ളി തുടങ്ങിയവര്‍
സംസാരിച്ചു. യോഗത്തില്‍
അബ്ദുസ്സലാം വയനാട് സ്വാഗതവും
റിയാസ് പാപ്ലശ്ശേരി നന്ദിയും
പറഞ്ഞു.