ലോക സമൂഹം ആഗ്രഹിക്കുന്നത്‌ ആത്മീയതയെ : സ്വദിഖലി ശിഹാബ്‌ തങ്ങള്‍

മാഹിനാബാദ് : ലോക സമൂഹം ഇന്ന്‌ ആഗ്രഹിക്കുന്നത്‌ ആത്മീയതയെയാണെന്നും അതിനെ ചൂഷണം ചെയ്യുന്നത്‌ ദുഃഖകരമാണെന്നും സ്വാദിഖലി ശിഹാബ്‌ തങ്ങള്‍ പറഞ്ഞു. മലബാര്‍ ഇസ്‌ലാമിക്‌ കോംപ്ലക്‌സ്‌ 19 ാം വാര്‍ഷിക സനദ്‌ദാന സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക സമൂഹം ഒന്നടങ്കം തേടുന്നത്‌ സമാധാനം നേടാനുള്ള പ്രക്രിയയെയാണ്‌. ആരും തള്ളിക്കളയാത്ത വസ്‌തുതയാണിത്‌. ഈ ആവശ്യകതയെ ആരും ചൂഷണം ചെയ്യരുതെന്ന്‌ തങ്ങള്‍ പറഞ്ഞു. ഉത്തമ സമൂഹങ്ങളാണ്‌ മുന്‍കാലങ്ങളില്‍ കഴിഞ്ഞു പോയതെങ്കിലും അതിനെ സൂക്ഷിക്കുന്നതില്‍ നാം പരാചയപ്പെട്ടിരിക്കുകയാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ജനബാഹുല്യം കൊണ്ട്‌ തിങ്ങിനിറഞ്ഞ പരിപാടിയില്‍ ത്വാഖാ അഹ്‌മദ്‌ മൗലവി അധ്യക്ഷത വഹിച്ചു. യു.എം അബ്‌ദുര്‍റഹ്‌മാന്‍ മൗലവി സ്വാഗതം പറഞ്ഞു. ഖാസി സയ്യിദ്‌ ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സനദ്‌ദാനവും സമസ്‌ത കേരളാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ സനദ്‌ദാന പ്രഭാഷണം നടത്തി. ടി.കെ.എം ബാവ മുസ്‌ലിയാര്‍, കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍, ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി, പി. കരുണാകരന്‍ എം.പി, മുന്‍ മന്ത്രി ചെര്‍ക്കളം അബ്‌ദുല്ല, പി.ബി അബ്‌ദുര്‍റസാഖ്‌ എം.എല്‍., കെ. മൊയ്‌തീന്‍ കുട്ടി ഹാജി, കെ.കെ അബ്‌ദുല്ല ഹാജി ഖത്തര്‍, ഡോ. എന്‍.എ മുഹമ്മദ്‌, പാദൂര്‍ കുഞ്ഞാമു ഹാജി, യേനപ്പോയ അബ്‌ദുല്ല കുഞ്ഞി ഹാജി, എം.എ ഖാസിം മുസ്‌ലിയാര്‍, മുഹമ്മദ്‌ ഫൈസി കൊടുവള്ളി, കെ.സി മുഹമ്മദ്‌ ബാഖവി, എം.എസ്‌ തങ്ങള്‍ മദനി, കെ.പി അബ്‌ദുല്ല മൗലവി, സയ്യിദ്‌ ഹാദീ തങ്ങള്‍ മൊഗ്രാല്‍, ചെര്‍ക്കളം അഹ്‌മദ്‌ മുസ്‌ലിയാര്‍, ടി.ഡി അബ്‌ദുര്‍റഹ്‌മാന്‍ ഹാജി, ജലീല്‍ കടവത്ത്‌, ടി.ഡി അഹ്‌മദ്‌ ഹാജി, അബ്ബാസ്‌ ഫൈസി പുത്തിഗെ, ഹനീഫ്‌ ഹുദവി ദേലമ്പാടി, ചേരൂര്‍ ഖാലിദ്‌ ഫൈസി, കല്ലട്ര മാഹിന്‍ ഹാജി, അന്‍വര്‍ ഹുദവി മാവൂര്‍, ഇബ്‌റാഹിം ദാരിമി കൊടുവള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അബ്‌ദുസ്സമദ്‌ പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. കണ്ണൂര്‍ അബ്‌ദുല്ല മാസ്റ്റര്‍ നന്ദിയും പറഞ്ഞു.