ചമ്രവട്ടം
: ആത്മീയത:
ചൂഷണത്തിനെതിരെ
ജിഹാദ് എന്ന മുദ്രാവാക്യമുയര്‍ത്തി
ഏപ്രില്‍ 18ന്
മംഗലാപുരത്ത് നിന്ന്
ആരംഭിച്ച SKSSF വിമോചന
യാത്രക്ക് ചമ്രവട്ടം
ജംഗ്‌ഷനില്‍ ഉജ്ജ്വല വരവേല്‍പ്.
നിരവധി വാഹനങ്ങളുടെ
അകമ്പടിയോടെ തുറന്ന വാഹനത്തില്‍
ജാഥാ നായകരെ സമ്മേളന വേദിയിലേക്ക്
ആനയിച്ചു.
സ്വീകരണ
സമ്മേളനം ചമ്രവട്ടത്ത്
സമസ്‌ത കേരള ജംഇയ്യത്തുല്‍
ഉലമ വൈസ് പ്രസിഡണ്ട്
ഇസ്‌മാഈല്‍ മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്‌തു.
ബശീര്‍ ഫൈസി
ആനക്കര അധ്യക്ഷത വഹിച്ചു.
മുസ്‌ലിം ലീഗ്
മുന്‍സിപ്പല്‍ പ്രസിഡണ്ട്
അഹ്‌മദ് തങ്ങള്‍,
മുസ്‌ലിം
യൂത്ത് ലീഗ് ജില്ലാ വൈസ്
പ്രസിഡണ്ട് ഫൈസല്‍ തങ്ങള്‍,
അശ്‌റഫ്
കോക്കൂര്‍, തവനൂര്‍
മണ്ഡലം മുസ്‌ലിം യൂത്ത്
ലീഗ് പ്രസിഡണ്ട് ശിഹാബ്
തങ്ങള്‍ കാടഞ്ചേരി,
എം.എസ്.എഫ്
സ്‌റ്റൈറ്റ് വൈസ് പ്രസിഡണ്ട്
വി.കെ.എം
ശാഫി, മുസ്‌ലിം
യൂത്ത് ലീഗ് പൊന്നാനി മണ്ഡലം
പ്രസിഡണ്ട് മുജീബ് പൊന്നാനി,
പുറങ്ങ്
അബ്‌ദുല്ല മുസ്‌ലിയാര്‍,
പി.വി
മുഹമ്മദ് മൗലവി, ഖാസിം
ഫൈസി പോത്തന്നൂര്‍,
എ.കെ.കെ
മരക്കാര്‍, ജംഷീര്‍
തങ്ങള്‍, അബ്‌ദുറഹ്‌മാന്‍
ഫൈസി മറവഞ്ചേരി, ശഹീര്‍
അന്‍വരി പുറങ്ങ്, എം.എ
ഹസീബ് സംബന്ധിച്ചു.