മലപ്പുറം
: പാണക്കാട്
സയ്യിദ് മുഹമ്മദ് അലി ശിഹാബ്
തങ്ങളുടെ മൂത്ത പുത്രനും
മുസ്ലിം ലീഗ് സ്റ്റേറ്റ്
കമ്മിറ്റി അങ്ങവുമായ പാണക്കാട്
സയ്യിദ് ബഷീര്‍ അലി ശിഹാബ്
തങ്ങളുടെ ലേഖന സമാഹാരമായ
ദീപ്ത വിചാരങ്ങള്‍ ഉടന്‍
പുറത്തിറങ്ങുന്നു.
കോട്ടക്കല്‍
ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന
അദബ് മീഡിയ തയ്യാര്‍ ചെയ്ത
പുസ്തകം അടുത്ത മാസം പ്രകാശനം
ചെയ്യപ്പെടും. നാലു
ഭാഗങ്ങളാക്കി തിരിച്ച പുസ്തകം
മതം, സംസ്കാരം,
രാഷ്ട്രീയം,
ജീവിതം ദര്‍ശനം,
സ്മൃതികള്‍
എന്നിവ ഉള്‍കൊള്ളുന്നതാണ്.
ഇരുന്നോറോളം
പേജുകളുള്ള പുസ്തകത്തിന്
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയാണ്
അവതാരിക തയ്യാറാക്കിയിട്ടുള്ളത്.