വിമോചന യാത്രക്ക്‌ പ്രൗഢോജ്വല തുടക്കം

ടി.എം ബാപ്പു മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. വേദിയില്‍ : പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, ത്വഖാ അഹ്മദ് മൗലവി, അബ്ദുല് ഹമീദ് ഫൈസി അന്പലക്കടവ്, ഹാജി കെ മമ്മദ് ഫൈസി, ജബ്ബാര്‍ മുസ്ലിയാര്‍, ഓണംപിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി തുടങ്ങിയവര്‍
മംഗലാപുരം : ആത്മീയത ചൂഷണത്തിനെതിരെ ജിഹാദ്‌ എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന വിമോചന യാത്രക്ക്‌ പ്രൗഢോജ്വല തുടക്കം. മംഗലാപുരം നെഹ്‌റു മൈതാനത്തില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ ഉദ്‌ഘാടനം നിര്‍വഹിച്ചതോടെയാണ്‌ രണ്ടാഴ്‌ചക്കാലം നീണ്ടു നില്‍ക്കുന്ന യാത്രക്ക്‌ തുടക്കമായത്‌. ആത്മീയതയെ ചൂഷണോപാധിയാക്കുന്ന കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ താക്കീതായിരുന്നു ഉദ്‌ഘാടന സംഗമം. വിവാദമായ കേശത്തിന്‍റെ നിജസ്ഥിതി വെളിപ്പെടുത്തേണ്ടത്‌ കാന്തപുരത്തിന്‍റെ ബാധ്യതയാണെന്നും ഇത്‌ വെച്ചുള്ള തട്ടിപ്പ്‌ അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പ്‌ നല്‍കി. സമൂഹത്തോട്‌ സ്വീകരിച്ച വഞ്ചനാപരമായ നിലപാടിന്‌ പൊതുസമൂഹത്തോട്‌ മാപ്പ്‌ പറയണമെന്നും താത്‌ക്കാലിക ലാഭങ്ങള്‍ക്ക്‌ വേണ്ടി ഇവരുമായി വേദി പങ്കിടുന്നവര്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വിമോചന യാത്രയുടെ ഉദ്‌ഘാടന സംഗമത്തിന്‌ സാക്ഷികളാകാന്‍ ആയിരങ്ങളാണ്‌ നെഹ്‌റു മൈതാനിയിലേക്ക്‌ ഒഴുകിയെത്തിയത്‌. പാണക്കാട്‌ സയ്യിദ്‌ അബ്ബാസലി ശിഹാബ്‌ തങ്ങളുടെ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ത്വാഖാ അഹ്‌മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്‌റ്റന്‍ അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌, ഓണംപിള്ളി മുഹമ്മദ്‌ ഫൈസി, നാസര്‍ ഫൈസി കൂടത്തായ്‌, നാസര്‍ ഫൈസി കൂടത്തായ്‌, സലീം ഫൈസി ഇര്‍ഫാനി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം, ജബ്ബാര്‍ മുസ്‌ലിയാര്‍, കാസിം മുസ്‌ലിയാര്‍, മലയമ്മ മുഹമ്മദ്‌ സഖാഫി, . മൊയ്‌തീന്‍ ഹബ്ബ ഹാജി, ശാഹുല്‍ ഹമീദ്‌ ഹാജി മെട്രോ, റഹീം ചുഴലി, അയ്യൂബ്‌ കൂളിമാട്‌, നവാസ്‌ പൂനര്‍, ഇസ്‌മാഈല്‍ ഹാജി എടച്ചേരി, റശീദ്‌ ഫൈസി വെള്ളായിക്കോട്‌, റഷീദ്‌ ബെളിഞ്ചം, .പി അശ്‌റഫ്‌, ഉമറുല്‍ ഫാറൂഖ്‌ തങ്ങള്‍, ടി.എം ശഹീദ്‌, അബ്ബാസ്‌ ദാരിമി, അബ്ദുല്‍ ഖാദിര്‍ ദാരിമി, സലീം ഫൈസി ഇര്‍ഫാനി, ഇസ്‌മാഈല്‍ സഖാഫി തോട്ടുമുക്കം തുടങ്ങിയവര്‍ സംബന്ധിച്ചു.