![]() |
മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ് 19ാം
വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന ഫിഖ്ഹ് സെമിനാര്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു |
ചട്ടഞ്ചാല്‍
: മലബാര്‍
ഇസ്‌ലാമിക് കോംപ്ലക്‌സ്
19 ാം
വാര്‍ഷിക സനദ്‌ദാന
സമ്മേളനത്തോടനുബന്ധിച്ച്
നടന്ന ഫിഖ്ഹ് സെമിനാര്‍
ശ്രദ്ധേയമായി. പരിപാടി
അബ്‌ദുല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍
മിത്തബയലിന്‍റെ അധ്യക്ഷതയില്‍
സമസ്‌ത വിദ്യാഭ്യാസ ബോര്‍ഡ്
സെക്രട്ടറി പി.കെ.പി
അബ്ദുസ്സലാം മുസ്‌ലിയാര്‍
ഉദ്‌ഘാടനം ചെയ്‌തു. ഖാസി
ത്വാഖാ അഹ്‌മദ് മൗലവി,
എം.എസ്
തങ്ങള്‍ മദനി, ജമാലുദ്ധീന്‍
ഫൈസി, ഇ.പി
ഹംസത്തു സഅദി, അബുല്‍
അക്‌റം, സുലൈമാന്‍
സഅദി, എം.പി
മുഹമ്മദ് ഫൈസി, കീച്ചേരി
അബ്‌ദുല്‍ ഗഫൂര്‍ മൗലവി,
അബ്‌ദുല്‍
ഖാദര്‍ സഅദി, ടി.എച്ച്
അബ്‌ദുല്‍ ഖാദര്‍ ഫൈസി,
നിസാര്‍ സഖാഫി,
അബ്ബാസ്
കുന്നില്‍, മൊയ്‌തു
നിസാമി, ജലീല്‍
ഹുദവി, സി.ബി
ഹംസ, ശരീഫ്
ഫൈസി കടബ, ടി.ഡി
അഹ്‌മദ് ഹാജി തുടങ്ങിയവര്‍
പ്രസംഗിച്ചു. ജാഫര്‍
ഹുദവി ഇന്ത്യനൂര്‍ (ഹെയര്‍
ഫിക്‌സിംഗ്, കളറിംഗ്),
ജാഫര്‍ ഹുദവി
കൊളത്തൂര്‍ (ഷെയര്‍
ബിസിനസ്സ്, നെറ്റ്
മാര്‍ക്കറ്റിംഗ്),
മുസ്‌തഫാ ഹുദവി
അരൂര്‍ (ഇസ്‌ലാമിലെ
ശിക്ഷാനിയമങ്ങള്‍)
വിഷയാവതരണം
നടത്തി. യോഗത്തിന്
അന്‍വര്‍ ഹുദവി സ്വാഗതവും
ഇബ്‌റാഹിം ദാരിമി കൊടുവള്ളി
നന്ദിയും പറഞ്ഞു.