ഗവണ്‍മെന്‍റ് ആരോഗ്യ മേഖല പുനരുദ്ധീകരിക്കണം : കാമ്പസ് വിംഗ്

കോഴിക്കോട് : അറുപതുകളില്‍ നിലവില്‍ വന്ന പ്രാഥമിക ആരോഗ്യ രംഗത്തെ സ്റ്റാഫ് പാറ്റേണ്‍ കേരളത്തിന്‍റെ ജനസംഖ്യാ വര്‍ദ്ധനവ് കണക്കിലെടുത്ത് പുനരുദ്ധീകരിക്കണമെന്നു SKSSF കാമ്പസ് വിംഗ് പ്രസ്താവിച്ചു . ആരോഗ്യ മേഖലയില്‍ നിലവിലുള്ള മിക്ക പ്രശ്നങ്ങളുടെയും കാരണം ഡോക്ടര്‍മാരുടെ കുറവാണെന്നും, മാറി വന്ന ഡോക്ടര്‍ -രോഗി അനുപാതം കണക്കിലെടുത്ത് അത് പരിഹരിക്കാന്‍ ഗവണ്‍മെന്‍റ് ആത്മാര്‍ഥമായ ശ്രമം നടത്തണമെന്നും മെഡിക്കല്‍ സോണ്‍ ക്യാമ്പസ്‌ വിംഗ് സംസ്ഥാന കൗണ്‍സില്‍ മീറ്റില്‍ അവതരപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. കൗണ്‍സില്‍ SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണംപിള്ളി മുഹമ്മദ്‌ ഫൈസി ഉദ്ഘാടനം ചെയ്തു, സത്താര്‍ പന്തല്ലൂര്‍, റഹീം ചുഴലി, ഖയ്യൂം കടമ്പോട്,കാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ ആരിഫ്‌ അലി, ജനറല്‍ കണ്‍വീനര്‍ ഷബിന്‍ മുഹമ്മദ്‌ ഇറാനി, ഡോ.ബിഷ്റുല്‍ ഹാഫി, ജാബിര്‍ മലബാരി, ഡോ.സൈനുദ്ധീന്‍, ഷഫീര്‍ വയനാട്, ഷാജിദ് തിരൂര്‍, അലി അക്ബര്‍, ഡോ.ഷഫീക്, ഡോ.ജവാദ്, ഡോ.സുബൈര്‍, എന്നിവര്‍ പ്രസംഗിച്ചു.